സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

ജിഡിപി വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ധനഅവലോകന യോഗ(എംപിസി)ത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2023 ലെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തി. ആഭ്യന്തര സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും മോണിറ്ററി കമ്മിറ്റി വിലയിരുത്തി. മികച്ച മണ്‍സൂണ്‍ നല്‍കുന്ന ആനുകൂല്യം മുതലെടുത്ത് ഗ്രാമീണ ഉപഭോഗവും സേവനമേഖലയിലെ വളര്‍ച്ച നഗര ഉപഭോഗവും വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ പറഞ്ഞു.
റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയ ആര്‍ബിഐ, പണപ്പെരുപ്പ അനുമാനം 6.7 ശതമാനമാക്കി ഉയര്‍ത്തി. ആഗോളരാഷ്ട്രീയ പ്രതിസന്ധികളും ചരക്കുവിലവര്‍ധവും വിതരണം താറുമാറാക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി നിരീക്ഷിച്ചു. പാദങ്ങള്‍ തോറുമുള്ള ജിഡിപി അനുമാനവും ആര്‍ബിഐ നിലനിര്‍ത്തി.
ഏപ്രില്‍- ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 16.2 ശതമാനം, ജൂലൈ-സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 6.2 ശതമാനം, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങലില്‍ 4.1 ശതമാനം, ജനുവരി-മാര്‍ച്ച് 2023 ലെ വളര്‍ച്ച 4.0 ശതമാനം എന്നിങ്ങനെയാകുമെന്ന് ധനനയ മീറ്റിംഗ് പറഞ്ഞു. വിലകയറ്റം ആറുശതമാനത്തിലായതിനെ തുടര്‍ന്ന് അഞ്ചാഴ്ചയ്ക്കുള്ളില്‍ റിപ്പോനിരക്ക് 90 ബേസിസ് പോയിന്റുയര്‍ത്തിയെങ്കിലും വളര്‍ച്ച അതേപടി നിലനില്‍ക്കും.
വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കിയതിനാലാണ് ഇത്. ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യം വളര്‍ച്ചയുടെ പാതയിലാണ്, ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രബാങ്ക് നടത്തിയ സര്‍വേ പ്രകാരം 2022 ആദ്യപാദത്തില്‍ വ്യവസായങ്ങളുടെ ഉത്പാദനശേഷി ഉപയോഗപ്പെടുത്തല്‍ 74.5 ശതമാനമായി ഉയര്‍ന്നിരുന്നു. വായ്പ നല്‍കുന്നതിലെ വളര്‍ച്ച, മൂലധന ചരക്കുകളുടെ ഇറക്കുമതി എന്നിവ കാണിക്കുന്നത് നിക്ഷേപം വര്‍ധിച്ചുവെന്നാണ്, ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

X
Top