സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽ

മുംബൈ: പണപ്പെരുപ്പം ഉയര്ന്ന നിലയിലാണെങ്കിലും ഇത്തവണത്തെ പണ വായ്പാനയ യോഗത്തിലും റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിച്ചേക്കില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില് നിലനിര്ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്ബിയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. മണ്സൂണ് ലഭ്യതക്കുറവും അസംസ്കൃത എണ്ണ വിലയിലെ വര്ധനവും ധനനയ യോഗത്തില് ചര്ച്ചയായേക്കാം.

ഓഗസ്റ്റിലെ നയ പ്രഖ്യാപനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് വിപണിയിലുണ്ടായത്. ഉയര്ന്ന നിലവാരത്തില് നിന്ന് തക്കാളിയുടെ വില താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പ നിരക്കുകളിലും കുറവുണ്ടായി.

അതേസമയം, അസംസ്കൃത എണ്ണവിലയില് 10 ശതമാനത്തിലേറെ വര്ധനവും രേഖപ്പെടുത്തി. എണ്ണവില വര്ധന വിലക്കയറ്റ സൂചികക്ക് സമ്മര്ദമായേക്കാം. ഓഗസ്റ്റില് 6.83 ശതമാനമായിരുന്ന റീട്ടെയില് പണപ്പെരുപ്പം സെപ്റ്റംബറില് ആര്ബിഐയുടെ ഉയര്ന്ന പരിധിയായ ആറ് ശതമാനത്തിന് താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യോഗത്തില് 10 ശതമാനം ഇന്ക്രിമെന്റല് കാഷ് റിസര്വ് റേഷ്യോ(ഐസിആര്ആര്) കൊണ്ടുന്നിരുന്നു. അതിനുശേഷം മിച്ചമുണ്ടായിരുന്ന ലിക്വിഡിറ്റി കമ്മിയായി.

ഉത്സവ സീസണ് വരുന്നതിനാല് വായ്പാ ഡിമാന്റിനെ ബാധിക്കാതിരിക്കാന് മതിയായ പണലഭ്യത വിപണിയില് നിലനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top