എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

വിദേശ നാണ്യ കരുതല്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലാത്തതിനാല്‍ ഫോറെക്‌സ് വിപണിയിലെ റിസര്‍വ് ബാങ്ക് ഇടപെടല്‍ തുടരുമെന്ന് വിദഗ്ധര്‍. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന എന്നിവയുടെ പശ്ചാത്തലത്തില്‍ ഫോറെക്‌സ് വിപണിയില്‍ സജീവമായി ഇടപെടാന്‍ ആര്‍ബിഐ തയ്യാറായിരുന്നു. തുടര്‍ന്ന് വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവ് അനുഭവപ്പെട്ടു.

ശോഷണം ഉണ്ടായിട്ടും, വിദേശ നാണ്യ ശേഖരം ആരോഗ്യകരമായി തുടരുകയാണെന്ന് ബാങ്ക് ഓഫ് ബറോഡ എക്കണോമിസ്റ്റ് അദിതി ഗുപ്ത പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഫോറെക്‌സ് കരുതല്‍ ശേഖരമുള്ള രാജ്യമാണ് ഇന്ത്യയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2021 സെപ്റ്റംബര്‍ 3-ന് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 642.45 ബില്യണ്‍ ഡോളറിന്റെ സര്‍വകാല ഉയരത്തിലായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിക്കുകയും കരുതല്‍ ശേഖരം ക്രമാനുഗതമായി കുറയ്ക്കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരാവുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിച്ചതും തുടര്‍ന്ന് ഡോളര്‍ ശക്തിപ്പെട്ടതും കാരണം രൂപയുടെ മൂല്യത്തിലുണ്ടായ കുറവ് പരിഹരിക്കാനായിരുന്നു ഇത്.

ഏപ്രിലില്‍, 600 ബില്യണ്‍ ഡോളറിന് താഴെയായ കരുതല്‍ ശേഖരം, നിലവില്‍ 528.37 ബില്യണ്‍ ഡോളറാണ.2020 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 2022 ല്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം 10.14 ശതമാനമാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സി ഒക്ടോബര്‍ 20 ന് 83.29 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി.

ജൂലൈയില്‍ 38.77 ബില്യണ്‍ ഡോളര്‍ വിറ്റ ശേഷം ഓഗസ്റ്റില്‍ ആര്‍ബിഐ 23.11 ബില്യണ്‍ ഡോളര്‍ വില്‍പന നടത്തിയിരുന്നു. ആര്‍ബിഐയുടെ ഔട്ട്‌സ്റ്റാന്റിംഗ് നെറ്റ് ഫോര്‍വേഡ് ബുക്ക് ഓഗസ്റ്റില്‍ 1.86 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് മാസാവസാനം 20.16 ബില്യണ്‍ ഡോളറായി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 65.79 ബില്യണ്‍ ഡോളറായിരുന്നു ഔട്ട്‌സ്റ്റാന്റിംഗ് നെറ്റ് ഫോര്‍വേഡ് ബുക്ക്.

X
Top