അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ആര്‍ബിഐ രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കും

മുംബൈ: റിസര്‍വ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധര്‍. യുഎസ് താരിഫ്, രാജ്യത്തെ ജിഡിപി വളര്‍ച്ച കുറയ്ക്കുമെന്ന സാഹചര്യത്തിലായിരിക്കും ബാങ്കിന്റെ ഇടപെടലെന്ന് വിദഗ്ധര്‍.

താരിഫ് ആഘാതത്തെ മറികടക്കാന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ആഭ്യന്തര വളര്‍ച്ചയെ പിന്തുണക്കുന്നതിന്റെ ഭാഗമായി പ്രതീക്ഷിച്ചതിലും അധികം തവണ റിപ്പോ നിരക്ക് കുറയ്ക്കാം.

ഇതോടെ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുകയും ഉല്‍പ്പാദനം ഉയര്‍ത്താനും സാധിക്കും. ഇതുവരെ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് തവണ കൂടി നിരക്ക് കുറയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ രണ്ടിലധികം തവണ കുറവ് വരുത്താനുള്ള സാധ്യതയാണിപ്പോഴുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

ഈ മാസം റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജായ സിറ്റി വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ താരിഫ് നിരക്ക് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം ബ്രോക്കറേജുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

ഗോള്‍ഡ്മാന്‍ സാക്സ് വളര്‍ച്ചാ പ്രവചനം 6.3% ല്‍ നിന്ന് 6.1% ആയി കുറച്ചു. സിറ്റി വളര്‍ച്ചയില്‍ 40 ബേസിസ് പോയിന്റ് ഇടിവ് പ്രവചിക്കുന്നു, അതേസമയം ക്വാണ്ട്ഇക്കോ റിസര്‍ച്ച് 30 ബേസിസ് പോയിന്റ് ആഘാതമാണ് കണക്കാക്കുന്നു.

X
Top