Alt Image
പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆ യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆

ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തിയിരിക്കാമെന്ന് സൂചന

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ വഴി, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഡോളര്‍ വിറ്റഴിച്ചിരിക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം 83 ഡോളറിലേയ്ക്ക്് വീഴാത്തത് ചൂണ്ടിക്കാട്ടിയാണ് നിഗമനം.82.88 നിരക്കിലാണ് നിലവില്‍ രൂപയുള്ളത്.

82.94 ആണ് ദിവസത്തെ താഴ്ന്ന നിലവാരം. 82.7375 ലായിരുന്നു ചൊവ്വാഴ്ച ക്ലോസിംഗ്. പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വില്‍ക്കുന്നതിന് മുമ്പ് രൂപയുടെ മൂല്യം 82.99ലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

83ല്‍ നിന്ന് രൂപ വീണ്ടെടുത്തതും പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള ഓഫറുകളും ഡോളര്‍ വില്‍പനയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഡോളറിന്റെ കുതിപ്പാണ് രൂപയെ തളര്‍ത്തുന്നത്. 1% ഉയര്‍ന്ന് 104.60 ലാണ് നിലവില്‍ ഡോളര്‍ സൂചികയുള്ളത്.

X
Top