രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈറ്റ് ബിഎസ്സിയ്ക്ക് പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ്കുവൈറ്റ് ബിഎസ്സി ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക് 2.66 കോടി രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. അസാധാരണവും അനധികൃതവുമായ ഡാറ്റബേസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥാപനം തയ്യാറായില്ല.

ഇതോടെ തത്സമയ വിവരങ്ങളും സുരക്ഷാ നിലയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ലഭ്യമാകാതെ പോയി. കൂടാതെ ഡാറ്റാബേസിനും സെര്‍വറുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുമുള്ള ഓഡിറ്റ് ലോഗുകള്‍ പ്രവര്‍ത്തനക്ഷമമല്ല. പിഴ ചുമത്താതിരിക്കാനുള്ള കാരണങ്ങളുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

മറുപടിയും ഹിയറിംഗ് സമയത്ത് നല്‍കിയ വാക്കാലുളള നിവേദനവും പരിശോധിച്ച് ആര്‍ബിഐ പിഴവുകള്‍ സ്ഥിരീകരിച്ചു.

X
Top