രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പ്രവാസി നിക്ഷേപം കുറഞ്ഞതായി ആര്‍ബിഐ കണക്ക്

കൊച്ചി: പ്രവാസികള്‍ ഇന്ത്യൻ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കണക്ക്. ഏപ്രില്‍ ജൂലായ് മാസങ്ങളില്‍ പ്രവാസി ഇന്ത്യൻ നിക്ഷേപ (എൻ.ആർ.ഐ) പദ്ധതികളിലേക്ക് 470 കോടി ഡോളർ നിക്ഷേപം മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 580 കോടി ഡോളറായിരുന്നു നിക്ഷേപമായി എത്തിയത്. 110 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഫോറിൻ കറൻസി നോണ്‍റെസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം.

ഈ വർഷം ജൂലായ് അവസാനം വരെയുള്ള കണക്കനുസരിച്ച്‌ പ്രവാസി നിക്ഷേപങ്ങളുടെ മൊത്തം ബാധ്യത 16786 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 16832 കോടി ഡോളറായിരുന്നു.

പ്രധാന പ്രവാസി നിക്ഷേപ പദ്ധതികള്‍:
ഫോറിൻ കറൻസി നോണ്‍റെസിഡന്റ് (എഫ്‌.സി.എൻ.ആർ) നിക്ഷേപങ്ങള്‍
നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍ (എൻ.ആർ.ഇ) നിക്ഷേപങ്ങള്‍
നോണ്‍ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) നിക്ഷേപങ്ങള്‍

എഫ്.സി.എൻ.ആർ (ബാങ്ക്) നിക്ഷേപം: ഈ വർഷം ഏപ്രില്‍ജൂലായ് കാലയളവില്‍ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലേക്ക് 772 ദശലക്ഷം ഡോളർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 280 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് വളരെ കുറവാണ്. ജൂലായ് അവസാനത്തോടെ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലെ മൊത്തം ബാദ്ധ്യത 33.58 ബില്യണ്‍ ഡോളറാണ്.

എൻ.ആർ.ഇ നിക്ഷേപം: നോണ്‍റെസിഡന്റ് എക്‌സ്റ്റേണല്‍ (എൻ.ആർ.ഇ) നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.ഏപ്രില്‍ജൂലായ് മാസങ്ങളില്‍ 241 കോടി ഡോളറാണ് എൻ.ആർ.ഇ നിക്ഷേപമായി എത്തിയത്. മുൻ വർഷം ഇതേ കാലയളവില്‍ ഇത് 178 കോടി ഡോളറായിരുന്നു.

ജൂലായില്‍ എൻ.ആർ.ഇ നിക്ഷേപങ്ങളുടെ മൊത്തം ബാദ്ധ്യത 10202 കോടി ഡോളറാണ്.

X
Top