രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇൻസ്റ്റാമാർട്ട് സിഇഒ രാജിവച്ചു!; നന്ദിത സിൻഹ ചുമതലയേൽക്കും

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇൻസ്റ്റാമാർട്ടിന്റെ സിഇഒ സ്ഥാനത്ത് നിന്ന് അമിതേഷ് കുമാർ ഝാ രാജിവച്ചു. മറ്റ് അവസരങ്ങൾ തേടുന്നതിനായി ചൊവ്വാഴ്ച നൽകിയ കത്തിലൂടെ അദ്ദേഹം സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചതായി സ്വിഗ്ഗി റെഗുലേറ്ററി ഫയലിംഗിലൂടെ വ്യക്തമാക്കി. എന്നാൽ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അമിതേഷ് കുമാർ ഝായുടെ വിരമിക്കലിനെ തുടർന്ന്, ഇൻസ്റ്റാമാർട്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നന്ദിത സിൻഹയെ നിയമിച്ചു. 2026 ഓഗസ്റ്റ് 3 മുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും. മത്സരമേഖലയായ ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ സ്വിഗ്ഗിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം.

പ്രമുഖ ഫാഷൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ സിഇഒ പദവിയിൽ നിന്നാണ് നന്ദിത സിൻഹ സ്വിഗ്ഗിയിലെത്തുന്നത്. ഫാഷൻ, ഇ-കൊമേഴ്‌സ്, എഫ്എംസിജി മേഖലകളിൽ ഫ്ലിപ്കാർട്ട്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച് രണ്ട് പതിറ്റാണ്ടിലേറെത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അവർ. ഐഐടി (ബിഎച്ച്യു), എഫ്എംഎസ് ഡൽഹി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിനിയുമാണ് നന്ദിത.

കമ്പനിയുമായുള്ള സഹകരണ കാലയളവിൽ അമിതേഷ് കുമാർ ഝാ നൽകിയ വിലയേറിയ സംഭാവനകൾക്കും മികച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും സ്വിഗ്ഗി നന്ദി രേഖപ്പെടുത്തി. കമ്പനിയുടെ മുതിർന്ന മാനേജ്‌മെന്റ് പദവികളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.

X
Top