രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ പാനല്‍

ന്യൂഡല്‍ഹി: നിയന്ത്രിത സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കനുങ്കോ അധ്യക്ഷനായി ആര്‍ബിഐ സമിതി നിര്‍ദ്ദേശിച്ചു. ചാര്‍ജുകള്‍ അവലോകനം ചെയ്യുക, ബാങ്ക് പിപിഐകളിലേക്കും (പ്രീപെയ്ഡ് ഉപകരണങ്ങള്‍) പിന്നീട് ബാങ്ക് ഇതര പിപിഐകളിലേക്കും നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കുക എന്നിവ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

മൂന്നാം കക്ഷി ഉല്‍പ്പന്നങ്ങളുടെ ക്രോസ് വില്‍പ്പന ഓഡിറ്റ് ഫംഗ്ഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. തെറ്റായ വില്‍പന നടന്നിട്ടില്ലെന്ന് ഉറപ്പാക്കാനാണ് അത്. ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളെല്ലാം വില്‍പന പാലിച്ചിരിക്കണം.

2022 മെയ് 23 നാണ് റിസര്‍വ് ബാങ്ക്, ബിപി കനുങ്കോ അധ്യക്ഷനായി പാനല്‍ രൂപീകരിക്കുന്നത്. ഉപഭോക്തൃ സേവനത്തിന്റെ ഗുണനിലവാരം വിലയിരുത്തുക, അവലോകനം, ആവശ്യങ്ങള്‍ പരിശോധിക്കുക, മികച്ച സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്ത പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു കമ്മിറ്റിയുടെ റഫറന്‍സ് നിബന്ധനകള്‍.

നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയ പരിധി ജൂലൈ 7 വരെയാണ്. ആര്‍ബിഐയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ഇ-മെയില്‍ വഴി അഭിപ്രായം പ്രകടിപ്പിക്കാം. അന്തിമ തീരുമാനം നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷം.

X
Top