ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളര്‍ അറ്റവാങ്ങല്‍ നടത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നവംബറില്‍ വിദേശ വിനിമയ സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങല്‍ നടത്തി. പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 22.8 ബില്യണ്‍ ഡോളറിന്റെ വാങ്ങലും 17.92 ബില്യണ്‍ ഡോളറിന്റെ വില്‍പനയും നടത്തിയതായി കേന്ദ്രബാങ്ക അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ രൂപ, നവംബറില്‍ ഡോളറിനെതിരെ 1.6 ശതമാനം ശക്തിപ്രാപിച്ചിരുന്നു. ഓഗസ്റ്റ് 2021 ന് ശേഷമുള്ള മികച്ച നേട്ടമാണിത്. സ്‌പോട്ട് മാര്‍ക്കറ്റിലെ അറ്റ വാങ്ങലിന് പുറമെ, സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗും കുതിച്ചുയര്‍ന്നു.

നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ആര്‍ബിഐയുടെ അറ്റ ഫോര്‍വേഡ് ഡോളര്‍ 8.49 ബില്യണ്‍ ഡോളറാണ്.ഒക്ടോബര്‍ അവസാനത്തില്‍ ഇത് 241 മില്യണ്‍ ഡോളറായിരുന്നു.ഫോറെക്‌സ് മാര്‍ക്കറ്റ് പങ്കാളികള്‍ പറയുന്നതനുസരിച്ച്, വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെടുന്നുണ്ട്.

ആര്‍ബിഐയുടെ പതിവ് ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും, 2022 ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു.

X
Top