രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കോര്‍പറേറ്റ് വായ്പ: അധിക നീക്കിയിരിപ്പ് നടത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച 20 കമ്പനികള്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് അനുസൃതമായി പ്രത്യേക പ്രൊവിഷനിംഗ് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടാവശ്യപ്പെട്ടു. സന്നിഗ്ധ സമയങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് ഇത്. ഓരോ ബാങ്കിനും നല്‍കിയ വായ്പകള്‍ക്കനുസൃതമായി എത്രതുക നീക്കിവയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് അല്ലാതെ അപകട സാധ്യതയുടെ മുന്നറിയിപ്പല്ല നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വകാര്യ,പൊതുമേഖല ബാങ്കുകള്‍ മുന്‍പത്തേക്കാള്‍ മികച്ച നിലയിലാണ്.

സെപ്തംബര്‍-നവംബര്‍ മാസങ്ങളിലെ വാര്‍ഷിക പരിശോധനയ്ക്ക് ശേഷം കേന്ദ്രബാങ്ക് ഇത്തരമൊരു നീക്കത്തിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ പുതിയ ആഗോള ബാങ്കിംഗ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആഗോളതലത്തില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് വലിയ തോതില്‍ എക്‌സ്‌പോഷ്വറുള്ളതാണ് കാരണം.

നിലവില്‍ ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തി നിലവാരം വളരെ ഉയര്‍ന്നതാണ്. മാത്രമല്ല ലാഭക്ഷമത ചരിത്രപരമായി മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ പ്രൊവിഷനിംഗ് നടത്താന്‍ ഉചിതമായ സമയം ഇതാണെന്ന് ആര്‍ബിഐ കരുതുന്നു, പേര് വെളിപെടുത്താനാഗ്രഹിക്കാത്ത ബാങ്കര്‍ പറഞ്ഞു.

മാത്രമല്ല പൊതുമേഖല ബാങ്ക് ഉന്നതാധികളോട് നഷ്ട സാധ്യത തിട്ടപ്പെടുത്താനും കേന്ദബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊവിഷനിംഗ് നടത്തിയാല്‍ അത് അറ്റാദായത്തെ ബാധിക്കില്ലെന്ന് ബാങ്കുകള്‍ വിശദമാക്കുന്നു.

X
Top