ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടിന്റെ പലിശ നിരക്ക് 7.69% മെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ട് 2031 ന്റെ പലിശ നിരക്ക് 7.69 ശതമാനമായിരിക്കുമെന്ന് ഡിസംബര്‍ 6 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.

2022 ഡിസംബര്‍ 7 മുതല്‍ 2023 ജൂണ്‍ 6 വരെയുള്ള അര്‍ദ്ധ വര്‍ഷത്തേക്കാണ് ഇത് ബാധകം. ഒരു നിശ്ചിത കൂപ്പണ്‍ നിരക്ക് ഇല്ലാത്ത സെക്യൂരിറ്റികളാണ് ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍.

അവയുടെ വേരിയബിള്‍ കൂപ്പണ്‍ നിരക്കുകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച ഇടവേളകളില്‍ പുനഃക്രമീകരിക്കപ്പടുന്നു. എഫ്ആര്‍ബി ബോണ്ടുകള്‍, അടിസ്ഥാന നിരക്കുള്ള ഒരു കൂപ്പണും ലേലം വഴി തീരുമാനിച്ച ഒരു നിശ്ചിത സ്പ്രെഡുമാണ് വഹിക്കുക.

ഇതില്‍ അടിസ്ഥാന നിരക്ക് 182 ദിവസത്തെ ട്രഷറി ബില്ലുകളുടെ (T-Bill) അവസാന മൂന്ന് ലേലങ്ങളുടെ വെയ്റ്റഡ് ആവറേജ് യീല്‍ഡിന് തുല്യമായിരിക്കും.

X
Top