കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

വിദേശ വിനിമയ ഇടപാട് നടത്താന്‍ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനും ഇക്വിറ്റാസ് ബാങ്കിനും അനുമതി

ന്യൂഡല്‍ഹി: വിദേശ വിനിമയ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതായി എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറിയിച്ചു. 1999 ഫെമ സെക്ഷന്‍ 10 പ്രകാരം അംഗീകൃത ഡീലര്‍ കാറ്റഗറി -1 (എഡി-1) ആയി പ്രവര്‍ത്തിക്കാന്‍ 2023 ഏപ്രില്‍ 19 നാണ് ലൈസന്‍സ് ലഭ്യമായത്. ചട്ടങ്ങള്‍ പാലിക്കുന്നതിന് വിധേയമാണ് അനുമതി.

അംഗീകൃത ഡീലര്‍ കാറ്റഗറി -1 (എഡി-1) ലൈസന്‍സ് ലഭിച്ചതായി ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും അറിയിച്ചു. മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സഞ്ജയ് അഗര്‍വാളിനെ പുനര്‍ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അടുത്തിടെ എയു ബാങ്കിന് അനുമതി നല്‍കിയിരുന്നു.മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

പുനര്‍നിയമനത്തിന് ഏപ്രില്‍ 19 മുതല്‍ 2026 ഏപ്രില്‍ 18 വരെ സാധുതയുണ്ടെന്ന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ഉത്തം തിബ്രേവാളിനെ മൂന്ന് വര്‍ഷത്തേക്ക് മുഴുവന്‍ സമയ ഡയറക്ടറായി വീണ്ടും നിയമിക്കാനും റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്.

X
Top