2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മുനമ്പം ഹാർബർ വികസനത്തിന്‌ ഡിപിആർ തയ്യാർ; നടപ്പാക്കുന്നത്‌ 200 കോടിയുടെ പദ്ധതി

വൈപ്പിൻ: മുനമ്പം ഫിഷിങ്‌ ഹാർബർ വികസനത്തിന് വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക്‌ 200 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

ഫിഷറീസ് വകുപ്പ് ഡയറക്ടർ വ്യാഴാഴ്‌ചയോടെ ‘സാഗർമാല’ പദ്ധതിയിലേക്ക് ഇത്‌ കൈമാറും. 42,546 ടണ്ണോളം മത്സ്യോൽപ്പന്നങ്ങളാണ്‌ ഓരോ വർഷവും ഹാർബറിൽ എത്തുന്നത്‌. ഇത്‌ കൈകാര്യം ചെയ്യാനും മറ്റു നടപടികളിലും കാലിക മാനദണ്ഡങ്ങൾ പാലിക്കാൻ പര്യാപ്തതയില്ലെന്നു തിരിച്ചറിഞ്ഞാണ് വികസനത്തിന് ഒരുങ്ങുന്നത്.

ജനുവരി 24ന് എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ ജി പ്രിയങ്ക വിളിച്ചുചേർത്ത യോഗത്തിലെ കണക്കനുസരിച്ച് 115 കോടി രൂപയായിരുന്നു പ്രാഥമികമായി കണക്കാക്കിയത്. കോഴിക്കോട് എൻഐടിയിൽനിന്നുള്ള വിദഗ്ധരടക്കം പങ്കെടുത്തിരുന്നു. പിന്നീട് മുനമ്പം ഹാർബറിൽ നടന്ന മൊഴിയെടുപ്പിലാണ് ജിഎസ്ടി ഉൾപ്പെടെ പദ്ധതിവിഹിതം 200 കോടി രൂപയായി വർധിപ്പിച്ചത്.

രണ്ടുനിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ലേല ഹാളുകൾ, പാർക്കിങ്‌ സൗകര്യം, മറൈൻ ആംബുലൻസ് സ‍ൗകര്യം, അഗ്നിരക്ഷാസേന എന്നിവയുൾപ്പെടെയാണ് ഫിഷിങ്‌ ഹാർബർ വികസനം. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്.

X
Top