ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജോയ്ആലുക്കാസിനെ വാങ്ങാൻ രാകേഷ് ജുൻജുൻവാല ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

പ്രമുഖ മലയാളി വ്യവസായി ജോയ്ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി ശൃംഖലയായ ‘ജോയ്ആലുക്കാസി’നെ ഏറ്റെടുക്കാന് ‘ഇന്ത്യയുടെ ബിഗ് ബുള്’ രാകേഷ് ജുൻജുൻവാലയും ബഹ്റൈന് ആസ്ഥാനമായുള്ള ‘ആര്ക്കാപ്പിറ്റ’ എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനവും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്. ‘സ്പ്രെഡിങ് ജോയ്’ എന്ന തന്റെ ആത്മകഥയിലാണ് ജോയ് ആലുക്കാസ് ഇക്കാര്യങ്ങള് വിവരിക്കുന്നത്.

2019 നവംബറിലാണ് രാകേഷ് ജുന്ജുന്വാല തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് പുസ്തകത്തില് ജോയ്ആലുക്കാസ് വെളിപ്പെടുത്തുന്നു. രണ്ടാഴ്ചയ്ക്കുള്ളില് മുംബൈയിലെ നരിമാന് പോയിന്റിലുള്ള, ജുന്ജുന്വാലയുടെ ‘റെയര് എന്റര്പ്രൈസസ്’ എന്ന കമ്പനിയുടെ ഓഫീസിലെത്തി ജോയ് അദ്ദേഹത്തെ കണ്ടു. ജുന്ജുന്വാലയും സംഘവും കമ്പനിയുടെ കാര്യങ്ങള് ചോദിച്ചുമനസ്സിലാക്കി.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ജൂവലറി കമ്പനിയായ ടൈറ്റന് ലിമിറ്റഡിന്റെ ഓഹരിയുടമയായ അദ്ദേഹത്തിന് ‘ജോയ്ആലുക്കാസി’ന്റെ നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാന് അധികസമയം വേണ്ടിവന്നില്ല. ചര്ച്ച കഴിഞ്ഞ് ‘ഐ.ടി.സി. മറാഠ’ ഹോട്ടലില് തിരിച്ചെത്തിയ ജോയ് ആലുക്കാസിനെത്തേടി ജുന്ജുന്വാലയുടെ പ്രതിനിധിയെത്തി.

60 ശതമാനം വരെ ഓഹരി വില്ക്കാന് സന്നദ്ധമാണോ എന്ന് ചോദിക്കാനായിരുന്നു അത്. ‘ഇന്ത്യയുടെ വാരന് ബുഫെറ്റ്’ എന്നറിയപ്പെടുന്ന രാകേഷ് ജുന്ജുന്വാല നിക്ഷേപവുമായി വരുന്നത് വലിയ മുതല്ക്കൂട്ടാകുമെന്നായിരുന്നു ചര്ച്ചയുടെ തുടക്കത്തില് ജോയ് ആലുക്കാസിന്റെ മനസ്സില്. എന്നാല്, കമ്പനിയുടെ നിയന്ത്രണം നഷ്ടപ്പെടുത്താന് അദ്ദേഹം ഒരുക്കമായിരുന്നില്ല.

2007-ലായിരുന്നു ആഗോള നിക്ഷേപക സ്ഥാപനമായ ‘ആര്ക്കാപ്പിറ്റ’യുമായുള്ള ഇടപാടിന് വഴിതുറന്നത്. വളര്ച്ചാ മൂലധനത്തിനായി 10-15 ശതമാനം ഓഹരിപങ്കാളിത്തം നിക്ഷേപകര്ക്ക് കൈമാറാമെന്ന ചിന്തയായിരുന്നു ജോയ് ആലുക്കാസിന്.

നിക്ഷേപകരെ കണ്ടെത്താനായി ആഗോള കണ്സള്ട്ടന്സി സ്ഥാപനമായ കെ.പി.എം.ജി.യെയും കമ്പനിയുടെ ഗള്ഫ് ബിസിനസിന്റെ മൂല്യനിര്ണയത്തിനായി പ്രൈസ് വാട്ടര് ഹൗസ് കൂപ്പേഴ്സിനെയും (പി.ഡബ്ല്യു.സി.) ചുമതലപ്പെടുത്തി.

കെ.പി.എം.ജി.യാണ് ബഹ്റൈന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ‘ആര്ക്കാപ്പിറ്റ’യെ കൊണ്ടുവന്നത്. അന്താരാഷ്ട്ര ബിസിനസില് 50.1 ശതമാനവും ഇന്ത്യയിലെ ബിസിനസില് 10 ശതമാനവും ഓഹരിപങ്കാളിത്തം ആവശ്യപ്പെട്ടതോടെ ജോയ്ആലുക്കാസ് പിന്വാങ്ങുകയായിരുന്നു.

വളര്ച്ചാ മൂലധനത്തിനായി കാലാകാലങ്ങളില് ബാങ്ക് വായ്പകളെയാണ് ജോയ് ആലുക്കാസ് ആശ്രയിച്ചത്. 2011-ലും 2022-ലും കമ്പനി പ്രഥമ ഓഹരിവില്പന (ഐ.പി.ഒ.) വഴി മൂലധന സമാഹരണത്തിന് ശ്രമിച്ചിരുന്നെങ്കിലും രണ്ടുതവണയും അവസാന നിമിഷം പിന്വാങ്ങുകയായിരുന്നു.

രസകരവും പ്രചോദനാത്മകവും വെല്ലുവിളി നിറഞ്ഞതുമായ തന്റെ സംരംഭക കഥ വിവരിക്കുകയാണ് ‘സ്പ്രെഡിങ് ജോയ്’ എന്ന ആത്മകഥയിലൂടെ ജോയ് ആലുക്കാസ്.

വര്ഷങ്ങള്ക്ക് മുന്പ് കുടുംബ ബിസിനസ് വിപുലീകരിക്കുക എന്ന ലക്ഷ്യവുമായി ദുബായിലെത്തി, ജൂവലറി ഷോറൂം ആരംഭിച്ചതിനെക്കുറിച്ചും പിന്നീട്, സ്വത്ത് ഭാഗം വെച്ചതോടെ സ്വന്തം ബ്രാന്ഡ് പടുത്തുയര്ത്തിയത് എങ്ങനെയെന്നും ജോയ് ആലുക്കാസ് പുസ്തകത്തില് വിവരിക്കുന്നുണ്ട്.

‘ഹാര്പെര് കോളിന്സ്’ ആണ് പുസ്തകത്തിന്റെ പ്രസാധകര്. മലയാളത്തിലും ഇതേ പേരില് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

X
Top