ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അറ്റാദായത്തില്‍ കുറവ് രേഖപ്പെടുത്തി രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്ക് ഫോര്‍ട്ട്‌സ് ഹെല്‍ത്ത്‌കെയര്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനത്തിലധികം ഉയര്‍ന്നു. ബുധനാഴ്ച നേട്ടം തുടരാനും ഓഹരിയ്ക്കായി. ഓഹരി ഒന്നിന് 266.85 രൂപ എന്ന നിരക്കിലാണ് നിലവില്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

ജൂണ്‍ പാദഅറ്റാദായത്തില്‍ 69% ഇടിവ് രേഖപ്പെടുത്തിയ കമ്പനിയാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍. എങ്കിലും അനലിസ്റ്റുകള്‍ ഓഹരിയില്‍ ബുള്ളിഷ് ആണ്.ബ്രോക്കറേജ് സ്ഥാപനമായ എഡില്‍വെയ്‌സ് 325 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ 330 രൂപയാണ് പ്രഭുദാസ് ലിലാദര്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില. 2022-24 പാദത്തില്‍ ഇബിറ്റ 14 ശതമാനം സിഎജിആറില്‍ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജുകള്‍ വിശ്വസിക്കുന്നത്.

ഹോസ്പിറ്റല്‍ ശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതോടെ കമ്പനി ലാഭം വര്‍ധിപ്പിക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. കമ്പനിയുടെ അറ്റാദായം ജൂണിലവസാനിച്ച പാദത്തില്‍ 134 കോടി രൂപയായി കുറഞ്ഞിരുന്നു. മുന്‍ വര്‍ഷം ഇത് 431 കോടി രൂപയായിരുന്നു. വരുമാനം 1,488 കോടി രൂപയായി.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനം 1,410 കോടി രൂപയായിരുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുടെ മള്‍ട്ടിനാഷണല്‍ ശൃംഖലയാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. പഞ്ചാബിലെ മൊഹാലിയില്‍ നിന്നാണ് ഫോര്‍ട്ടിസ് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

X
Top