നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

റെക്കോര്‍ഡ് ഉയരം കുറിച്ച് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: ചൊവ്വാഴ്ച 948.85 രൂപയുടെ റെക്കോര്‍ഡ് ഉയരം കുറിച്ചിരിക്കയാണ് മെട്രോ ബ്രാന്‍ഡ്‌സ് ഓഹരി. സെപ്തംബര്‍ 23 ന് കുറിച്ച 935 രൂപയാണ് സ്റ്റോക്ക് മറികടന്നത്. ഇതോടെ 2022 ല്‍ 102 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കാന്‍ ഓഹരിയ്ക്കായി.

കഴിഞ്ഞ 7 ദിവസത്തില്‍ 22 ശതമാനത്തിന്റെ വിപണിയെ വെല്ലുന്ന പ്രകടനമാണ് പാദരക്ഷാ സ്റ്റോക്ക് നടത്തിയത്. ഈ ദിനങ്ങളില്‍ 2 ശതമാനത്തിന്റെ താഴ്ച്ചയാണ് സൂചിക വരുത്തിയത്. മികച്ച ജൂണ്‍ പാദ ഫലങ്ങളുടെ പിന്തുണയില്‍ രണ്ട് മാസത്തില്‍ 69 ശതമാനമുയരാനും ഓഹരിയ്ക്കായി.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഇരട്ട അക്ക വരുമാന/നികുതി കഴിച്ചുള്ള ലാഭ വളര്‍ച്ചയുണ്ടാക്കാന്‍ കമ്പനിയ്ക്കായെന്നും അതുകൊണ്ട് 1000 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാവുന്നതാണെന്നും ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ പറഞ്ഞു. ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 39,153,600 ഓഹരികളാണ് അന്തരിച്ച നിക്ഷേപകന്‍ ജുന്‍ജുവന്‍വാലയുടെ റെയര്‍ സ്ഥാപനത്തിന് കമ്പനിയിലുള്ളത്. മൊത്തം ഓഹരി മൂലധനത്തിന്റെ 14.4 ശതമാനമാണിത്.

ഓഗസ്റ്റ് 11 ലെ കണക്കുപ്രകാരം നിലവില്‍ 3120.5 കോടി രൂപയുടേതാണ് നിക്ഷേപം. 30 സംസ്ഥാനങ്ങളിലെ 147 നഗരങ്ങളിലായി 644 സ്‌റ്റോറുകള്‍ നടത്തുന്ന പാദരക്ഷ കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്‌സ്. മെട്രോ, മോച്ചി, വാക്ക്‌വേ, ജെ. ഫോണ്ടിനി, ഡാവിഞ്ചി എന്നീ സ്വന്തം ബ്രാന്‍ഡുകള്‍ക്ക് പുറമെ ക്രോക്‌സ്, സ്‌കെച്ചേഴ്‌സ്, ക്ലാര്‍ക്‌സ്, ഫിറ്റ്ഫ്‌ലോപ്പ്, ഫ്‌ലോര്‍ഷൈം എന്നീ മൂന്നാം കക്ഷി പാദരക്ഷകളും മെട്രാ ബ്രാന്‍ഡ് വില്‍പന നടത്തുന്നു.

വരുമാനത്തിന്റെ 75 ശതമാനം ഇന്‍ഹൗസ് ബ്രാന്‍ഡില്‍ നിന്നാണ്. 25 ശതമാനം മൂന്നാം കക്ഷി ബ്രാന്‍ഡുകളില്‍ നിന്നും ലഭ്യമാകുന്നു. ഇന്ത്യയുടെ തെക്കന്‍ ഭാഗം 32 ശതമാനവും പടിഞ്ഞാറ് 29 ശതമാനവും വടക്ക് 25 ശതമാനവും കിഴക്ക് ബാക്കി 14 ശതമാനവും സംഭാവന ചെയ്യുന്നു. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 497.23 കോടി രൂപയാക്കി ഉയര്‍ത്തി.

തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 294.16 ശതമാനം കൂടുതലാണ് ഇത്. അറ്റാദായം 103.17 കോടി രൂപയായി വര്‍ധിപ്പിക്കാനും കമ്പനിയ്ക്ക് സാധിച്ചു.

X
Top