ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

പ്രതീക്ഷ നിറവേറ്റാനാകാതെ റാഡിക്കോ ഖെയ്ത്താന്‍ രണ്ടാം പാദ ഫലങ്ങള്‍

ന്യൂഡല്‍ഹി: സെപ്തംബര്‍ പാദ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് റാഡിക്കോ ഖെയ്ത്താന്‍ ഓഹരി ചൊവ്വാഴ്ച തിരിച്ചടി നേരിട്ടു.

അര ശതമാനം താഴ്ന്ന് 978.35 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 51.82 കോടി രൂപയാണ് കമ്പനിയോടെ മൊത്ത അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 69.20 കോടി രൂപയായിരുന്നു. വരുമാനം 8.6 ശതമാനം ഉയര്‍ത്തി 761.4 കോടി രൂപയാക്കാനായെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. 800 കോടി രൂപയായിരുന്നു പ്രതീക്ഷിക്കപ്പെട്ട വരുമാനം.

ഇബിറ്റ 19.3 ശതമാനം താഴ്ന്ന് 90 കോടി രൂപയായി. 102 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ഇബിറ്റ മാര്‍ജിന്‍ 400 ശതമാനവും മൊത്തം മാര്‍ജിന്‍ 300 ബേസിസ് പോയിന്റും ഇടിവ് നേരിട്ടു. പ്രമുഖ ബ്രാന്‍ഡായ പ്രസ്റ്റീജിന്റേയും മറ്റ് സെഗ്മന്റുകളുടേയും അളവ് 22 ശതമാനം ഉയര്‍ത്തി 2.33 മില്യണ്‍ കെയ്‌സസാക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്.

X
Top