
മുംബൈ: എക്കാലത്തേയും ഉയര്‍ന്ന ഒന്നാംപാദ വില്‍പന ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് മദ്യ ഉത്പാദകരായ റാഡിക്കോ ഖെയ്ത്താന്‍. 1506 കോടി രൂപയാണ് കമ്പനിയുടെ വില്‍പന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണിത്.
വില്‍പന അളവ് 37 ശതമാനമാണുയര്‍ന്നത്. മൊത്തം ലാഭം 39 ശതമാനമുയര്‍ന്ന് 648 കോടി രൂപയായി. ഇബിറ്റയില്‍ 56 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 231 കോടി രൂപ.
ഇബിറ്റ മാര്‍ജിന്‍ 13 ശതമാനത്തില്‍ നിന്നും 15.3 ശതമാനമായി ഉയര്‍ന്നു. അറ്റാദായം 75 ശതമാനമുയര്‍ന്ന് 132 കോടി രൂപ. കമ്പനിയുടെ പ്രീമിയം സെഗ്മന്റ് 41 ശതമാനം വില്‍പന വളര്‍ച്ചയാണ് കാഴ്ചവച്ചത്. അതേസമയം കമ്പനി ഓഹരി തിങ്കളാഴ്ച 1.43 ശതമാനം ഇടിഞ്ഞ് 2798.30 രൂപയിലെത്തി.