കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഈയാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികള്‍

ന്യൂഡല്‍ഹി: മെയ് 21 ന് അവസാനിക്കുന്ന ആഴ്ചയില്‍ 500 ലധികം കമ്പനികള്‍ അവരുടെ ത്രൈമാസ കണക്കുകള്‍ പ്രഖ്യാപിക്കും.

ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഇന്ത്യന്‍ ഓയില്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, പവര്‍ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍ടിപിസി, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് നാലാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന പ്രധാന ലാര്‍ജ് ക്യാപ് കമ്പനികള്‍.

ടാറ്റ എല്‍ക്‌സി, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, പിവിആര്‍ ഐനോക്‌സ്, ജെകെ പേപ്പര്‍, ക്വസ് കോര്‍പ്പറേഷന്‍, ടീംലീസ് സര്‍വീസസ്, മദര്‍സണ്‍ സുമി വയറിംഗ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, സൊമാറ്റോയും മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിക്കും. ഇതുവരെയുള്ള വരുമാന വര്‍ദ്ധനവിന്റെ 121 ശതമാനം സംഭാവന ചെയ്തത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയാണെന്ന് മോതിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ് പറയുന്നു.

ആറ് നിഫ്റ്റി കമ്പനികള്‍ മാത്രമാണ് പ്രതീക്ഷിച്ചതിലും കുറവ് ലാഭം റിപ്പോര്‍ട്ട് ചെയ്തത്, എട്ട് ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി, മറ്റ് 12 കമ്പനികളുടെ വരുമാനം പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് ആഭ്യന്തര ബ്രോക്കറേജ് അറിയിച്ചു.

കഴിഞ്ഞയാഴ്ച തുടക്കത്തിലുള്ള കണക്കാണിത്.

X
Top