റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

റാപ്പിഡോയില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ പ്രോസസ്

ബെംഗളൂരു: ഡച്ച് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ പ്രോസസ്, യൂബറിന്റെ എതിരാളി റാപ്പിഡോയില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു. നേരത്തെ വാഗ്ദാനം ചെയ്ത 200 മില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണിത്.

രണ്ട് ഭാഗങ്ങളായാണ് നിക്ഷേപം. മൂലധന നിക്ഷേപമായി 1032 കോടി രൂപയും ഓഹരിയിനത്തില്‍ 1968 കോടി രൂപയും. പ്രോസസിന് പുറമെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആക്‌സലും നിക്ഷേപമിറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

പ്രൊസസിനും ആക്‌സലിനും ഓഹരി പങ്കാളിത്തമുള്ള സ്വിഗ്ഗി നേരത്തേ റാപിഡോയില്‍ നിന്ന് പിന്മാറിയിരുന്നു.. റാപ്പിഡോ ഫുഡ് ഡെലിവറി ആപ്പായ ഓവ്ണ്‍ലി ലോഞ്ച് ചെയ്തതിനെത്തുടര്‍ന്നാണിത്. 2015 ല്‍ പവന്‍ ഗണ്ടാപള്ളി, റിഷികേഷ് എസ്ആര്‍ അരവിന്ദ് സങ്ക എന്നിവര്‍ ചേര്‍ന്നാണ് റാപ്പിഡോ സ്ഥാപിക്കുന്നത്.

X
Top