2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

കമ്പനികളുടെ വാർഷിക റിട്ടേൺ സമയം നീട്ടി

ഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക പ്രസ്താവനകളും വാര്‍ഷിക റിട്ടേണുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി കമ്പനികാര്യ മന്ത്രാലയം. അധിക ഫീസ് ഇല്ലാതെ തന്നെ കമ്പനികള്‍ക്ക് തങ്ങളുടെ നിയമപരമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചു.

പുതിയ ഉത്തരവ് പ്രകാരം കണ്‍സോളിഡേറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍, എക്‌സ്.ബി.ആര്‍.എല്‍ റിട്ടേണുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ ഫോം AOC-4 വഴി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.

കൂടാതെ വാര്‍ഷിക റിട്ടേണുകള്‍ അടങ്ങുന്ന ഫോം MGT-7, MGT-7A എന്നിവ സമര്‍പ്പിക്കാനുള്ള തീയതി 2027 ജനുവരി 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.

കമ്പനികള്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ അനുഭവപ്പെട്ട സാങ്കേതിക തടസ്സങ്ങളും പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായതുമാണ് സമയപരിധി നീട്ടാന്‍ കാരണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ നല്‍കിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ലോഗിന്‍ ചെയ്യാനുള്ള പ്രയാസങ്ങള്‍, വിവരങ്ങള്‍ ലോഡ് ചെയ്യുന്നതിലെ കാലതാമസം, ആവര്‍ത്തിച്ചുള്ള സിസ്റ്റം ലോഗ് ഔട്ടുകള്‍ എന്നിവ കാരണം കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യസമയത്ത് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സമാനമായ രീതിയില്‍ മന്ത്രാലയം സമയപരിധി നീട്ടി നല്‍കിയിരുന്നു.

X
Top