ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഉത്പാദന ഇടിവ് റബറിന് നേട്ടമാകുന്നു

കോട്ടയം: ശക്തമായ മഴയില്‍ ടാപ്പിംഗ് ഭാഗികമായതോടെ റബർ ഉത്പാദനം കുറഞ്ഞു. ഷീറ്റിനും ലാറ്റക്സിനും ക്ഷാമമായതോടെ ആർ.എസ്.എസ്.എസ് ഫോർ റബർ വില 200 രൂപ കടന്നു. ലാറ്റക്സ് വിലയും ഉയർന്നു.

റബർ ബോർഡ് വില 201 ഉം വ്യാപാരി വില 193 രൂപയുമാണ് . കമ്പനികള്‍ക്കായി വ്യവസായികള്‍ 200 രൂപയിലധികം നല്‍കിയാണ് ഷീറ്റ് വാങ്ങുന്നത്.

ഇന്തോനേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിലെ ഉത്പാദനത്തിലെ വർദ്ധനയും സാമ്പത്തിക മാന്ദ്യത്താല്‍ ചൈന റബർ വാങ്ങല്‍ കുറച്ചതും അന്താരാഷ്ട്ര വില ഇടിച്ചു. ഇറാൻ ഇറാക്ക് യുദ്ധം അവസാനിച്ചതോടെ സിന്തറ്റിക്ക് റബറിന്റെ വിലയും താഴ്ന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ റബർ കൃഷിക്ക് പ്രചാരമേറിയതോടെ ഉത്പാദനം വർദ്ധിച്ചു. കുറഞ്ഞ വിലയില്‍ ഷീറ്റ് ലഭിക്കുന്നതിനാല്‍ ടയർ കമ്പനികള്‍ അവിടേക്ക് നീങ്ങുന്നതാണ് കേരളത്തിന് തിരിച്ചടിയായത്.

ഉത്പാദന ചെലവ് കുറവായതിനാല്‍ പല കമ്പനികളും കൃഷിക്കായി അവിടെ വലിയ മുതല്‍മുടക്ക് നടത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വില
ബാങ്കോക്ക് -193 രൂപ
ടോക്കിയോ -178 രൂപ
ചൈന -167 രൂപ

X
Top