വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

മലയാളം ബ്ലോക്ക്ബസ്റ്റർ കടുവയുടെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ പ്രീമിയറുമായി പ്രൈം വീഡിയോ

ഇന്ത്യയിലും 240 രാജ്യങ്ങളിലും മേഖലകളിലും ഉള്ള പ്രൈം അംഗങ്ങൾക്ക് 2022 ഓഗസ്റ്റ് 4ന്, പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ പ്രീമിയറിംഗ് സ്ട്രീം ചെയ്യാം

കൊച്ചി: പ്രൈം വീഡിയോ ഇന്ന് മലയാളം ബ്ലോക്ക്ബസ്റ്റർ കടുവയുടെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർ പ്രഖ്യാപിച്ചു. ഷാജി കൈലാസ് സംവിധാനം ച്ചെയ്ത ഈ സിനിമ, 90 കളിൽ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേൽ കുരിയാച്ചന്റെ യും (പൃഥ്വിരാജ് സുകുമാരൻ) രാഷ്ട്രീയ പ്രീണനമുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്. സംയുക്ത മേനോൻ നായിക ആകുന്ന, ആക്ഷൻ പായ്ക്ക് ഡ്രാമയിൽ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതുകാരണം ഉണ്ടാകുന്ന തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ചിത്രീകരിച്ചിരിക്കുന്നത്.

സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച ഈ സിനിമ പ്രൈം വീഡിയോ അംഗങ്ങൾക്ക് 2022 ഓഗസ്റ്റ് 4 മുതൽ കാണാനാകും.
“കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന സിനിമയാണ്. ജീവിതത്തേക്കാൾ വലിയ മാസ്സ്, ആക്ഷൻ എന്റർടെയ്നറാണ് ഈ ചിത്രം, കുറച്ചുകാലമായി മലയാളം ഇൻഡസ്ട്രിയിൽ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്, ”നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.

” മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് വളരെയധികം സ്നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമ്പോൾ കടുവയ്ക്ക് അതേ സ്നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
“എന്റെ കരിയറിൽ അതുല്യമായ വേഷങ്ങൾ ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്നേഹം കാണുമ്പോൾ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകർക്ക് കടുവയെ കാണാനാകും എന്നതിൽ എനിക്ക് സന്തോഷമുണ്ട്,
”ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയ് പറഞ്ഞു.

ആകർഷകവും രസകരവുമായ ആക്ഷൻ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ട്, അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്,” സംവിധായകനായ ഷാജി കൈലാഷ് പറഞ്ഞു. “ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രൈം വീഡിയോയിലൂടെ കടുവ ആസ്വദിക്കാൻ കഴിയുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ‘’ അദ്ദേഹം തുടർന്നു.

X
Top