ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; ദുരന്തബാധിത പ്രദേശം സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പു ലഭിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു പോകും.

ദുരന്തം നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തി മൂന്നു മണിയോടെ മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏതൊക്കെ പ്രദേശങ്ങളാണ് സന്ദര്‍ശിക്കുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

മോദിയുടെ സന്ദര്‍ശനവേളയില്‍, വയനാട് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കേന്ദ്ര സഹായം നല്‍കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

X
Top