Alt Image
ജിഎസ്ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം; വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട ◆ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി ◆ പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ് ◆ വാണിജ്യ സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു ◆ ഇന്ത്യൻ നാവികസേനയ്ക്ക് 8 പുതിയ യുദ്ധക്കപ്പലുകൾ; 40,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ◆

ഹോട്ടലുകളിൽ വിലനിയന്ത്രണം: നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിൽ വിലനിയന്ത്രണവും ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി സമഗ്രനിയമനിർമാണം നടത്തുമെന്നു മന്ത്രി പി. പ്രസാദ്. ഇതിന്‍റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടു പി.പി. ചിത്തരഞ്ജൻ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന്‍റെ ചർച്ചയിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു മന്ത്രി. മാന്യമായ ഭക്ഷണം സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കുകയാണു ബില്ലിന്‍റെ ലക്ഷ്യമെന്നു പി.പി. ചിത്തരഞ്ജൻ പറഞ്ഞു.

വിദേശ രാജ്യങ്ങളിലേതു പോലെ ഫുഡ് സ്ട്രീറ്റുകൾ സംസ്ഥാനത്തും ഉണ്ടാകണമെന്ന് ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഇതു ടൂറിസത്തിനു ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top