സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റിയല്‍ എസ്റ്റേറ്റ് മേഖലയെ നയിക്കുന്നത് ഭവന ആവശ്യകത

മുംബൈ: 2026 സാമ്പത്തികവര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഡെവലപ്പര്‍മാരുടെ പ്രീ-സെയില്‍സ് ബുക്കിംഗ് കേന്ദ്രീകരിച്ചത് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍. ഈ വിഭാഗമാണ് മേഖലയുടെ ചാലകശക്തിയെന്ന് റിപ്പോര്ട്ടുകള്‍ പറയുന്നു.

കോവിഡാനന്തരം വീടുകളുടെ ആവശ്യം വര്‍ദ്ധിച്ചപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതലും വന്‍കിട ഡെവലപ്പര്‍മാരിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ തുടങ്ങി. പദ്ധതി കാലതാമസവും സാമ്പത്തിക ആശങ്കകളുമാണ് ചെറുകിട ഡെവലപ്പര്‍മാരേക്കാള്‍ വന്‍കമ്പനികളിലേയ്ക്ക് നീങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചത്.

നിലവിലെ വിപണി, അളവിലും മൂല്യത്തിലും അധിഷ്ഠിതമാണെന്നും ഈ മാറ്റത്തിന്റെ ഉപഭോക്താക്കള്‍ ബ്രാന്‍ഡഡ് ഡെവലപ്പര്‍മാരാണെന്നും വിദഗ്ധര്‍പറയുന്നു. 2025 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ പ്രമുഖരായ ആദ്യ 26 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വില്‍പന നടത്തിയത് 1.62 ലക്ഷം കോടി രൂപയുടെ പ്രോപ്പര്‍ട്ടികളാണ്.

ഇതില്‍ 30,000 കോടി രൂപയുടെ വില്‍പനയുമായി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് മുന്നിലെത്തി. അതേസമയം 2026 ല്‍ ഇതുവരെ വില്‍പനയില്‍ പ്രസ്റ്റീജാണ് മുന്നില്‍.
12,126.4 കോടി രൂപയുമായി പ്രീ-സെയില്‍ നേടി പ്രസ്റ്റീജ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റിയാല്‍റ്റി സ്ഥാപനമായ ഡിഎല്‍എഫാണ് രണ്ടാം സ്ഥാനത്ത്. ബുക്കിംഗ് 11425 കോടി രൂപ.

മുംബൈ ആസ്ഥാനമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 7,082 കോടി രൂപയുടെ ബുക്കിംഗുമായി മൂന്നാം സ്ഥാനത്താണ്.

X
Top