
മുംബൈ: ഓഹരിയൊന്നിന് 1.80 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രൊജക്ട്‌സ്. വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ അംഗീകരിക്കുന്നതോടെ ഓഹരി ഒക്ടോബര്‍ 9 ന് മുന്‍പായി വിതരണം ചെയ്യും.
നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ വഴി 2000 കോടി രൂപ സമാഹരിക്കാനും ബോര്‍ഡ് അനുമതി നല്‍കി. നേരത്തെ കമ്പനി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 295 കോടി രൂപയാണ് അറ്റാദായം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം അധികമാണിത്. വരുമാനം 2024.5 കോടി രൂപയില്‍ നിന്നും 2468.7 കോടി രൂപയായി ഉയര്‍ന്നു. കൂടാതെ 20,000 കോടി രൂപയുടെ പ്രൊജക്ടിനായി ബെഗളൂരുവില്‍ 102 ഏക്കര്‍ സ്ഥലവും കമ്പനി വാങ്ങിയിട്ടുണ്ട്.
0.72 ശതമാനം ഉയര്‍ന്ന് 1636.40 രൂപയിലാണ് സ്റ്റോക്കുള്ളത്.