ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അറ്റാദായം ഇരട്ടിയാക്കി പൂനവാല ഫിന്‍കോര്‍പ്പ്

ന്യൂഡല്‍ഹി: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ അറ്റാദായം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കയാണ് പൂനവാല ഫിന്‍കോര്‍പ്പ്. 180.37 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 89.81 കോടി രൂപ നേടിയ സ്ഥാനത്താണിത്.

വരുമാനം 50 ശതമാനം ഉയര്‍ന്ന് 576.73 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 25 ബേസിസ് പോയിന്റ് താഴ്ന്ന് 1.44 ശതമാനമായിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 11 ബേസിസ് പോയിന്റ് താഴ്ന്ന് 0.78 ശതമാനമായി.

അറ്റപലിശ മാര്‍ജിന്‍ 87 ബേസിസ് പോയിന്റുയര്‍ന്ന് 11.3 ശതമാനം. റിട്ടേണ്‍ ഓണ്‍ അസറ്റ് എക്കാലത്തേയും ഉയര്‍ന്ന തോതായ അഞ്ച് ശതമാനമായപ്പോള്‍ 6370 കോടി രൂപയുടെ റെക്കോര്‍ഡ് വായ്പ വിതരണമാണ് നടത്തിയത്.

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 37 ശതമാനം ഉയര്‍ന്ന് 16143 കോടി രൂപ.

X
Top