ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

5,000 കോടി രൂപയുടെ കിട്ടാക്കടം എആര്‍സിയ്ക്ക് കൈമാറാന്‍ പിഎന്‍ബി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഈ വര്‍ഷം 5,000 കോടി രൂപയുടെ കിട്ടാക്കടം ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് (എആര്‍സി) വില്‍ക്കും. വില്‍പ്പനയ്ക്കായി 100-ലധികം അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പിഎന്‍ബിയുടെ മാനേജിംഗ് ഡയറക്ടര്‍ അശോക് ചന്ദ്ര പറഞ്ഞു.

കുറഞ്ഞത് 40-50% പണമെങ്കിലും തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ ബാങ്കുകളില്‍ നിന്ന് കിഴിവില്‍ കിട്ടാക്കടം വാങ്ങുകയും പണം തിരിച്ചുപിടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഇത് ബാങ്കുകളെ അവരുടെ ബാലന്‍സ് ഷീറ്റുകള്‍ ക്ലിയര്‍ ചെയ്യാനും പുതിയ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

സാമ്പത്തിക വര്‍ഷാവസാനത്തോടെ മൊത്തം ബിസിനസ്സ് 30 ലക്ഷം കോടി രൂപയായി വളര്‍ത്താനുള്ള പിഎന്‍ബിയുടെ വലിയ പദ്ധതിയുടെ ഭാഗമാണിതെന്ന് ചന്ദ്ര പറഞ്ഞു. ലാഭകരമായ വായ്പ നല്‍കുന്നതിലും കുറഞ്ഞ വരുമാനമുള്ള കോര്‍പ്പറേറ്റ് വായ്പകള്‍ കുറയ്ക്കുന്നതിലും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആദ്യ പാദത്തില്‍ പിഎന്‍ബി 7,081 കോടി രൂപ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനികള്‍, ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇകള്‍), കര്‍ഷകര്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ (ഭവന, വിദ്യാഭ്യാസ വായ്പകള്‍ പോലുള്ളവ) എന്നിവയ്ക്കുള്ള വായ്പകളില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നു.

കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണുകള്‍ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലും ബാങ്ക് നിക്ഷേപം നടത്തുന്നുണ്ട്.കൂടാതെ ചെറുകിട, നാമമാത്ര കര്‍ഷകരെ സഹായിക്കുന്നതിന് സ്വയം സഹായ ഗ്രൂപ്പുകളെ സജീവമായി പിന്തുണയ്ക്കുന്നു.

X
Top