
മുംബൈ: കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പൊസിഷനില്‍ നിന്നും ഗിരീഷ് കൗസ്ഗി രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി തിരിച്ചടി നേരിട്ടു. 18 ശതമാനം ഇടിഞ്ഞ് 811.15 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിംഗ്.
കൗസ്ഗിയുടെ രാജി കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ബ്രോക്കറേജുകളുടെ അനുമാനമാണ് നിക്ഷേപകരെ അകറ്റിയത്.
സ്ഥാപനത്തെ പരിഷ്‌ക്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളായാണ് കൗസ്ഗി അറിയപ്പെടുന്നത്. പുതിയ ബിസിനസുകള്‍ വളര്‍ത്തുന്നതിലും ആസ്തി നിലവാരം വര്‍ധിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ഒക്ടോബര്‍ 28 വരെയാണ് കൗസ്ഗിയുടെ കാലാവധി. എന്നാല്‍ പുതിയ സിഇഒയ്ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പരിചയസമ്പന്നനായ വ്യക്തിയെ ഈ റോളിലേയ്ക്ക് തെരഞ്ഞെടുക്കുമെന്നും കമ്പനി അറിയിച്ചു.
ഗിരിഷ് കൗസ്ഗിയുടെ കാലയളവില്‍ പിന്‍ബി ഹൗസിംഗ് ഫിനാന്‍സ് രാജ്യത്തെ മൂന്നാമത്തെ വലിയ ഭവന വായ്പ കമ്പനിയായി വളര്‍ന്നു.