ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അറ്റാദായം 307 ശതമാനം ഉയര്‍ത്തി പിഎന്‍ബി

ന്യൂഡല്‍ഹി: മുന്‍നിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്  (പിഎന്‍ബി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1255.4 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 307 ശതമാനം അധികം.

തുടര്‍ച്ചയായി 8 ശതമാനവും അറ്റാദായം ഉയര്‍ന്നു. ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 8.74 ശതമാനത്തില്‍ നിന്നും 7.73 ശതമാനമായി കുറയുകയായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി 2.72 ശതമാനത്തില്‍ നിന്നും 1.98 ശതമാനമായാണ് മെച്ചപ്പെട്ടത്.മൊത്തം വരുമാനം 34.2 ശതമാനം ഉയര്‍ന്ന് 28579.27 കോടി രൂപയായി. ബാങ്ക് അടുത്തിടെ ബാസല്‍ 3 കംപ്ലയിന്റ് ടയര്‍ -2 ക്യാപിറ്റല്‍ ബോണ്ടുകളില്‍ നിന്ന് 3,090 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

7.74 ശതമാനമാണ് പ്രതിവര്‍ഷ കൂപ്പണ്‍ നിരക്ക്.കൂടാതെ ഭൂട്ടാന്‍ അനുബന്ധ സ്ഥാപനമായ ഡ്രൂക് പിഎന്‍ബി ബാങ്ക് ലിമിറ്റഡില്‍ 72.82 കോടി രൂപ  നിക്ഷേപിച്ചു.

X
Top