രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നു

തിരുവനന്തപുരം: പുരപ്പുറ സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയായ പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ വീടുകളുടെ പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നു.

പ്രതിഫലമായി വൈദ്യുതിയോ വാടകയോ സ്വീകരിക്കാം. നിർദേശങ്ങളുടെ കരട് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം പുറപ്പെടുവിച്ചു.

റിന്യൂവബിൾ എനർജി സർവീസ് കമ്പനികൾ (റെസ്കോ)ക്കാണ് പുരപ്പുറം വാടകയ്ക്ക് നൽകാവുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ വീട്ടുടമ പണംമുടക്കേണ്ടതില്ല. റെസ്കോ സ്ഥാപിച്ച് പരിപാലിക്കും.

വൈദ്യുതി കമ്പനിക്ക് നിശ്ചിതനിരക്കിൽ കെട്ടിടം ഉടമയ്ക്ക് നൽകാം. പുരപ്പുറം ഉപയോഗിക്കുന്നതിനുള്ള വാടകയിൽ വൈദ്യുതിനിരക്ക് തട്ടിക്കിഴിക്കാം. അഞ്ചുവർഷം തികഞ്ഞാൽ പ്ലാന്റ് കെട്ടിടം ഉടമയ്ക്ക് കൈമാറണം. ഇതിനായി കരാർ ഉണ്ടാക്കണം.

എനർജി സർവീസ് കമ്പനികൾക്കെന്നപോലെ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശിക്കുന്ന ഏജൻസികൾക്കും കെ.എസ്.ഇ.ബി. പോലുള്ള വിതരണക്കമ്പനികൾക്കും ഇത്തരത്തിൽ പ്ലാന്റുകൾ സ്ഥാപിക്കാം.

വീട്ടുടമയ്ക്ക് വൈദ്യുതി ആവശ്യമില്ലെങ്കിൽ കമ്പനികൾക്ക് അത് കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്കും നൽകാം. വീട്ടുടമ നൽകേണ്ട നിരക്ക് നിർണയിക്കുമ്പോൾ കമ്പനിക്ക് കേന്ദ്രത്തിൽനിന്ന് കിട്ടിയ സഹായവുംകൂടി കണക്കിലെടുക്കണം.

കെ.എസ്.ഇ.ബി. സൗര എന്നപേരിൽ പുരപ്പുറ സോളാർപദ്ധതി നടപ്പാക്കിയപ്പോൾ ഇതുപോലെ പുരപ്പുറം വാടകയ്ക്ക് നൽകുന്ന റെസ്‌കോ മാതൃക ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ പ്ലാൻറ് സ്ഥാപിച്ച് വീടുകളിൽനിന്ന് വാടകയോ, വൈദ്യുതിനിരക്കോ പിരിച്ചെടുക്കുന്നത് ശ്രമകരമാണെന്ന വിലയിരുത്തലിൽ കമ്പനികൾ മുന്നോട്ടുവന്നിരുന്നില്ല.

എന്നാൽ അന്ന് പ്ലാന്റിന്റെ ഉടമസ്ഥത ആർക്കാണെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. പി.എം. സൂര്യഘർ പദ്ധതിയിൽ അഞ്ചുവർഷം കഴിഞ്ഞാൽ പ്ലാന്റ് കെട്ടിടം ഉടമയ്ക്ക് കൈമാറണമെന്ന വ്യവസ്ഥയുണ്ട്.

X
Top