ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കേരളത്തിലുൾപ്പെടെ 91 പുതിയ എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകൾ

ന്യൂഡൽഹി: കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 84 ജില്ലകളിലായി 91 പുതിയ എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

ആകാശവാണിയിലെ നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടിയുടെ നൂറാം എപ്പിസോഡിന്‍റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലെയും അവികസിത മലയോര ജില്ലകളിലെയും 35,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു കവറേജ് വിപുലീകരിക്കുകയാണ് ലക്ഷ്യം.

ആകാശവാണിയുടെ പ്രക്ഷേപണം ലഭിക്കാതിരുന്ന രണ്ടു കോടി ആളുകൾക്കുകൂടി ഇതോടെ എഫ്എം റേഡിയോ പരിപാടികൾ ആസ്വദിക്കാനാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാധാരണക്കാരും പാവങ്ങളുമടക്കമുള്ള ജനങ്ങളിലേക്കെത്താൻ റേഡിയോയ്ക്കു കഴിയുമെന്ന മോദിയുടെ വിശ്വാസത്തിന്‍റെ ഫലമായിരുന്നു പ്രധാനമന്ത്രിയായശേഷം ആകാശവാണിയിൽ മൻ കി ബാത്ത് തുടങ്ങിയത്.

അതിന്‍റെ നാഴികക്കല്ലായ നൂറാം എപ്പിസോഡ് എത്തുന്പോൾ 100 വാട്ട് ശേഷിയുള്ള പുതിയ എഫ്എം ട്രാൻസ്മിറ്ററുകൾ പ്രവർത്തിക്കുന്നതോടെ പരിപാടി കൂടുതൽ ജനകീയമാകുമെന്ന് എഐആർ വിശദീകരിച്ചു.

കേരളത്തിനു പുറമെ ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ്, ആസാം, മേഘാലയ, നാഗാലാൻഡ്, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പുതിയ എഫ്എം ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചത്.

X
Top