ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ശക്തമായ റീട്ടെയിൽ വളർച്ച രേഖപ്പെടുത്തി പിരാമൽ എന്റർപ്രൈസസ്

ചെന്നൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോൺ ബുക്ക് ഇരട്ടിയാക്കാനുള്ള പ്രതിജ്ഞാബദ്ധത കമ്പനി ആവർത്തിച്ചപ്പോഴും ഉയർന്ന പലിശ ചെലവുകൾ കാരണം പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (PEL) അറ്റാദായം 9% കുറഞ്ഞു. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ 519 കോടിയിൽ നിന്ന് 474 കോടി രൂപയായി കുറഞ്ഞു. ഇതിന് പ്രധാന കാരണം പ്രസ്തുത പാദത്തിൽ സ്ഥാപനത്തിന്റെ പലിശ ചെലവ് 13% വർദ്ധിച്ച് 1114 കോടി രൂപയായതാണ്.

കൂടാതെ പിരാമൽ എന്റർപ്രൈസസ് അതിന്റെ ഫാർമസ്യൂട്ടിക്കൽസ് ബിസിനസ്സ് ഡിമെർജ് ചെയ്ത് ഡിസംബർ അവസാനത്തോടെ ഒരു പ്രത്യേക കമ്പനിയായി ലിസ്റ്റ് ചെയ്യാനുള്ള പ്രക്രിയയിലാണ്. ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് ശേഷം കമ്പനിയുടെ മൊത്തത്തിലുള്ള മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) 37% വർധിച്ച് 64,590 കോടി രൂപയിലെത്തി.

റീട്ടെയിൽ വായ്പാ വിതരണം 66 ശതമാനം വർധിച്ച് 2,459 കോടി രൂപയായി. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ 2,500-3,500 കോടി രൂപയുടെ വായ്പ വിതരണം നടത്താനുള്ള പാതയിലാണ് കമ്പനിയെന്ന് ചെയർമാൻ അജയ് പിരാമൽ പറഞ്ഞു. കമ്പനിയുടെ വായ്പകളിൽ 37 ശതമാനവും റീട്ടെയിൽ വായ്പകളാണ്.

X
Top