ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

മൊത്ത, ചില്ലറ വില്‍പ്പനയ്ക്കായി ഡിജിറ്റല്‍ കറന്‍സി ഉടനെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി(സിബിഡിസി) പുറത്തിറക്കല്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ മൊത്തവ്യാപാര, ചില്ലറ വില്‍പ്പന വിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സി ഏര്‍പ്പെടുത്തും. 2022-23ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ഡിജിറ്റല്‍ കറന്‍സി ഉള്‍ക്കൊള്ളിച്ച് 1934ലെ ആര്‍ബിഐ നിയമത്തില്‍ ഭേദഗതി വരുത്തുകയും അത് ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബില്‍ പൈലറ്റ് സ്റ്റഡി നടത്താനും സിബിഡിസി ഇഷ്യു ചെയ്യാനും ആര്‍ബിഐയെ പ്രാപ്തമാക്കി.
സിബിസിഡി ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണ്. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്‌റ്റോകറന്‍സിയുമായോ ഇതിനെ താരതമ്യപ്പെടുത്താനാവില്ല. ഇടപാട് സാധുത ഇല്ലാത്തതിനാല്‍ സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ ഒരു വ്യക്തിയുടെയും കടത്തെയോ ബാധ്യതകളെയോ പ്രതിനിധീകരിക്കുന്നില്ല.
2023ന്റെ തുടക്കത്തോടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറങ്ങിയേക്കും. ഇത് നിലവില്‍ ലഭ്യമായ സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഇലക്ട്രോണിക് വാലറ്റുകളെ പ്രതിഫലിപ്പിക്കും. സിബിസിഡി ഒരു പരമാധികാര പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സിയായിരിക്കും.
ആര്‍ബിഐ നവീകരണത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഫിന്‍ടെക്കുകളുമായി ബന്ധപ്പെട്ട നേട്ടങ്ങളും അപകടസാധ്യതകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫിന്‍ടെക്,പേയ്‌മെന്റ് ബാങ്കുകള്‍, അക്കൗണ്ട് അഗ്രഗേറ്റര്‍, പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍, പിയര്‍ടുപിയര്‍ ലെന്‍ഡിംഗ്, എന്നിങ്ങനെ ഉയര്‍ന്നുവരുന്ന മേഖലകള്‍ക്കായി റിസര്‍വ് ബാങ്ക് ഈയിടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

X
Top