സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കൺവേർട്ടിബിൾ നോട്ടുകൾ വഴി ധനം സമാഹരിക്കാൻ ഫാംഈസി

മുംബൈ: ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പായ ഫാം ഈസി, കൺവേർട്ടിബിൾ നോട്ടുകൾ വഴി 750 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള അവകാശ വിതരണം ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ പകുതിയോടെ ധന സമാഹരണം പൂർത്തിയാകുമെന്ന് അവർ വ്യക്തമാക്കി.

കമ്പനിയുടെ സ്ഥാപകരും നിലവിലുള്ള നിക്ഷേപകരായ പ്രോസസ് വെഞ്ചേഴ്‌സ്, ടെമാസെക് എന്നിവരും അതിന്റെ ഏകദേശം 200 കോടി രൂപയുടെ ഓഹരികൾക്കായി ഇഷ്യൂ സബ്‌സ്‌ക്രൈബുചെയ്‌തതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ റെഗുലേറ്ററി രേഖകൾ കാണിക്കുന്നു. പ്രോസസ് വെഞ്ചേഴ്‌സും ടെമാസെക്കും യഥാക്രമം 100 കോടി രൂപയും 90 കോടി രൂപ മൂല്യമുള്ള കൺവെർട്ടിബിൾ നോട്ടുകളും സബ്‌സ്‌ക്രൈബ് ചെയ്തതായി രേഖകൾ വ്യക്തമാകുന്നു.

മുംബൈ ആസ്ഥാനമായുള്ള ഫാംഈസിയുടെ മാതൃസ്ഥാപനമായ എപിഐ ഹോൾഡിംഗ്‌സിന്റെ നിലവിലെ മൂല്യം 5.6 ബില്യൺ ഡോളറാണ്. കമ്പനി അടുത്തിടെ “വിപണി സാഹചര്യങ്ങൾ”, “തന്ത്രപരമായ പരിഗണനകൾ” എന്നിവ ചൂണ്ടിക്കാട്ടി അതിന്റെ ഐപിഒ അപേക്ഷ പിൻവലിച്ചിരുന്നു.

ഫാം ഈസിയുടെ കണക്കുകൾ പ്രകാരം അതിന്റെ 2022 സാമ്പത്തിക വർഷത്തിലെ വരുമാനം ഏകദേശം 6,400 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 50% വർധനയാണ് രേഖപ്പെടുത്തിയത്. പ്രസ്തുത കാലയളവിൽ കമ്പനി ഒന്നിലധികം ഏറ്റെടുക്കലുകൾ നടത്തി.

X
Top