Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

പുതുവൈപ്പ് പെട്രോനെറ്റ് എൽഎൻജി ടെർമിനലിലെ രണ്ടാം സ്റ്റോറേജ് ടാങ്ക് പദ്ധതി പ്രാഥമിക ആലോചനയിലൊതുങ്ങി

കൊച്ചി: പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ 600 കോടി രൂപ ചെലവിട്ടു രണ്ടാമതൊരു സ്റ്റോറേജ് ടാങ്ക് നിർമിക്കുന്നതു സംബന്ധിച്ചു നടന്നതു പ്രാഥമിക ആലോചന മാത്രം. പുതിയൊരു ടാങ്കിന്റെ പ്രായോഗികതയെക്കുറിച്ചു വിശദമായ പഠനം നടന്നിട്ടില്ലെന്നാണു വിവരം.

നിലവിലെ ടാങ്കിന്റെ ശേഷിയുടെ 25% പോലും ഉപയോഗിക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണു ടെർമിനൽ. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ഭാവി പദ്ധതികളുടെ സാധ്യതകളെക്കുറിച്ചു സ്റ്റോക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവയ്ക്കു സമർപ്പിച്ച റിപ്പോർട്ടിലാണു പുതുവൈപ്പ് ടെർമിനലിൽ പുതിയ സംഭരണ ടാങ്ക് നിർമാണ സാധ്യതയും പരാമർശിച്ചത്.

അതിനപ്പുറം, പദ്ധതിയെക്കുറിച്ചു ഗൗരവപൂർണമായ ആലോചനകളൊന്നും ഒരു തലത്തിലും നടന്നതായി സൂചനയില്ല.

നിലവിലെ ശേഷിയുടെ പകുതി പോലും ഉപയോഗിക്കാൻ കഴിയാതിരിക്കെ, പുതിയൊരു ടാങ്ക് നിർമിച്ചു ശേഷി വർധിപ്പിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ.

എന്നാൽ, കൊച്ചി – മംഗളൂരു എൽഎൻജി പൈപ്‌ലൈൻ കടന്നു പോകുന്ന മേഖലകളിൽ കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ഉയരുകയും മംഗളൂരുവിൽ നിന്നു കൂടുതൽ ആവശ്യം വരികയും ചെയ്താൽ രണ്ടാമതൊരു ടാങ്ക് കൂടി നിർമിച്ചു ശേഷി വർധിപ്പിക്കേണ്ടി വരും; സാധ്യത വിദൂരമാണെങ്കിലും.

X
Top