100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കനത്ത തിരിച്ചടി നേരിട്ട് പേടിഎം ഓഹരി

ന്യൂഡല്‍ഹി: ലോക്ക് ഇന്‍ കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് പേടിഎം ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. 10.25 ശതമാനം താഴ്ച വരിച്ച് 538.80 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ബ്ലുംബര്‍ഗ് പറയുന്നതനുസരിച്ച് ബ്ലോക്ക് ഡീലുകള്‍ വഴി കമ്പനിയുടെ 29.50 ദശലക്ഷം എണ്ണം അഥവാ 4.5 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

സോഫ്റ്റ് ബാങ്ക് 215 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിലവിലെ വിപണി വിലയേക്കാള്‍ 7.72 ശതമാനം കിഴിവിലാണ് ജാപ്പാനീസ് നിക്ഷേപകര്‍ ഓഹരി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 30 വരെ, സോഫ്റ്റ് ബാങ്കിന് എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് വഴി കമ്പനിയില്‍ 17.45 ശതമാനം ഓഹരിയാണുണ്ടായിരുന്നത്.

ബ്ലോക്ക് ഇടപാടിന് ശേഷം ഓഹരി 13 ശതമാനമായി കുറയാനാണ് സാധ്യത. മസയോഷി സണ്‍സ് എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് പേടിഎം ഓഹരികള്‍ ശരാശരി 900 രൂപ നിരക്കിലാണ് സ്വന്തമാക്കിയത്. നവംബര്‍ 16 ലെ ക്ലോസിംഗ് വിലയായ 601 രൂപ വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിക്ഷേപം 33 ശതമാനം കുറഞ്ഞു.

നോര്‍ജസ് ബാങ്ക്, സെഗാന്റി, മില്ലേനിയം, എല്‍എംആര്‍, ഗിസല്ലോ എന്നിവരാണ് സോഫ്റ്റ്ബാങ്കില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്.

X
Top