100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഐപിഒകള്‍ക്ക് പദ്ധതിയുമായി പതഞ്ജലി ഗ്രൂപ്പ്

ടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി പ്രവേശനം നടത്താനുള്ള നീക്കവുമായി പതഞ്ജലി ഗ്രൂപ്പ്. യോഗാ ഗുരു ബാബ രാംദേവ് ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിച്ച ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 പുതിയ ഐപിഒ പ്ലാനുകളാണ് രാംദേവ് നടത്താനുദ്ദേശിക്കുന്നത്. ഇതിലൂടെ ബിസിനസ് രംഗത്ത് കൂടുതല്‍ മുന്നേറാനാണ് പതഞ്ജലി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, പതഞ്ജലി ഗ്രൂപ്പിന്റെ വിഷന്‍ & മിഷന്‍ 2027 രൂപരേഖയും ഇന്ന് അവതരിപ്പിച്ചേക്കും.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഗ്രൂപ്പിന്റെ സംഭാവനകള്‍ക്കായി അടുത്ത 5 വര്‍ഷത്തേക്ക് 5 പ്രധാന മുന്‍ഗണനകളും ലക്ഷ്യങ്ങളും വിവരിക്കുകയും ചെയ്യും.

2022 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 9,810.74 കോടി രൂപയില്‍ നിന്ന് 10,664.46 കോടി രൂപയായി ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, അറ്റാദായം 745.03 കോടിയില്‍ നിന്ന് 740.38 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ എഫ്എംസിജി ബിസിനസ് വരുമാനം 2021ലെ 8,778.03 കോടിയില്‍ നിന്ന് 2022ല്‍ 9,241.27 കോടിയായാണ് വര്‍ധിച്ചത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ബിസിനസ് 925.09 കോടി രൂപയില്‍ നിന്ന് 1,273.92 കോടി രൂപയായും ഉയര്‍ന്നു.

X
Top