വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

പാർക്ക് ഹോട്ടൽസ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു

മുംബൈ: പാർക്ക് ഹോട്ടൽസ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു.

ഹോട്ടൽ ശൃംഖല 2019 ഡിസംബറിൽ ഐപിഒയ്‌ക്കായി ഡ്രാഫ്റ്റ് പേപ്പറുകൾ ഫയൽ ചെയ്യുകയും റെഗുലേറ്ററുടെ അനുമതിയും നേടുകയും ചെയ്തു. കോവിഡ്-19 കാരണം ഐപിഒ ലിസ്റ്റിംഗുമായി മുന്നോട്ട് പോകാൻ പാർക്ക് ഹോട്ടൽസിന് സാധിച്ചില്ല.

ഐപിഒ വഴി 1050 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനിയുടെ അറ്റ ​​കടം ഏകദേശം 550 കോടി രൂപയാണ്. സാമ്പത്തിക വർഷാവസാനത്തോടെ കമ്പനിയിലേക്കുള്ള പണമൊഴുക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന്”, അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ വിജയ് ദിവാൻ പറഞ്ഞു.

ശൃംഖലയ്ക്ക് 22 ഹോട്ടലുകളുടെ പൈപ്പ്ലൈൻ ഉണ്ട്, അതിൽ 16 എണ്ണം മാനേജ്മെന്റ് കരാറുകളാണ്. 2028 ഓടെ മുറികളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് നിലവിൽ 27 ഹോട്ടലുകളുടെ പോർട്ട്‌ഫോളിയോയുണ്ട്.

2019-20 സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ് 2023 സാമ്പത്തിക വർഷത്തിൽ പാർക്ക് ഹോട്ടലുകൾ രേഖപ്പെടുത്തി. ഏകദേശം 524 കോടി രൂപയാണ് കമ്പനിയുടെ നിലവിലുള്ള വരുമാനം.

പാർക്ക് ഹോട്ടൽസിന്റെ ഫുഡ് ആൻഡ് ബീവറേജസ് ബിസിനസ് ഇന്ത്യയിൽ അതിവേഗം വളരുകയാണ്. നിലവിൽ, ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇന്ത്യയിൽ. അടുത്ത അഞ്ച് വർഷങ്ങളിൽ, ഇത് 7.5 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീഷിക്കുന്നത്.

X
Top