
ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമെന്ന് വെളിപെടുത്തിയിരിക്കയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. ഇതോടെ ലാഭമിടിയുമെന്ന് കമ്പനി അറിയിച്ചു. നാശനഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ ‘നിര്‍ണ്ണായകമായി’ പ്രവര്‍ത്തിച്ചുവെന്ന് ഗ്രൂപ്പ് അറിയിച്ചുവെങ്കിലും ആക്രമണം ബിസിനസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ഐടി സിസ്റ്റങ്ങളില്‍ മാറ്റം വരുത്താനും റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റാനും ഗുണനിലവാരമുള്ള ഉത്പാദനം ഉറപ്പാക്കുന്നതിനും സമയം ആവശ്യമാണ്, കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു. ഈ ചെലവുകള്‍ വരുമാനത്തേയും ലാഭത്തേയും ബാധിക്കും. പ്രവര്‍ത്തനം താല്‍ക്കാലികമായി പുന:രാരംഭിച്ചുവെന്ന് പറഞ്ഞ കമ്പനി ബാക്ക്ലോഗുണ്ടെന്നും ഉല്‍പന്നങ്ങള്‍ വിലപനയ്ക്കയക്കാന്‍ കാലതാമസം അനുഭവപ്പെടാമെന്നും ചൂണ്ടിക്കാട്ടി.
ഇതോടെ കമ്പനി ഓഹരി ഇടിവ് നേരിട്ടു. 1.17 ശതമാനം താഴ്ന്ന് 296.90 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.പാരസെറ്റമോള്‍,ഇബുപ്രോഫെന്‍ മരുന്നുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് ഗ്രാന്യൂള്‍സ് ഇന്ത്യ.
സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം റാന്‍സംവെയര്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നന്ന് കമ്പനി അറിയിക്കുന്നു.