വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

പാനസോണിക് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ജാപ്പനീസ് ഇലക്ട്രോണിക്സ് ഭീമനും ടെസ്ലയുടെ പ്രധാന ബാറ്ററി വിതരണക്കാരുമായ പാനസോണിക് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ജപ്പാനകത്തും പുറത്തുമുള്ള പാനസോണിക് ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും.

കമ്പനിയുടെ ആകെ ജീവനക്കാരില്‍ നാല് ശതമാനത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ലാഭക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.. ജപ്പാനില്‍ 5,000 പേരെയും മറ്റുള്ള രാജ്യങ്ങളിലെ 5,000 പേരെയും പിരിച്ചുവിടും.

പിരിച്ചുവിടലിന് പിന്നിലെ കാരണം
മറ്റ് കമ്പനികളേക്കാള്‍ മികച്ച പ്രകടനം കൈവരിക്കുന്നതിന് പിരിച്ചുവിടലുകള്‍ ആവശ്യമാണെന്ന് പാനസോണിക് ഹോള്‍ഡിംഗ്സ് സിഇഒ യുകി കുസുമി ജപ്പാനിലെ നിക്കി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, ലാഭകരമല്ലാത്ത ബിസിനസുകള്‍ ഉപേക്ഷിക്കാനോ അടച്ചുപൂട്ടാനോ കമ്പനി ആലോചിക്കുന്നുണ്ട്. കൂടുതല്‍ സാമ്പത്തിക സഹായം വേണമെങ്കില്‍ അക്കാര്യവും പരിഗണിക്കും.

2024 സാമ്പത്തിക വര്‍ഷത്തെ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച്, പാനസോണിക്കിന്‍റെ വരുമാനം 8.46 ട്രില്യണ്‍ യെന്‍ (ഏകദേശം 54 ബില്യണ്‍ യുഎസ് ഡോളര്‍) ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 0.5 ശതമാനം കുറവാണിത്.

അതേസമയം, അറ്റാദായം 17.5 ശതമാനം കുത്തനെ ഇടിഞ്ഞ് 366.2 ബില്യണ്‍ യെന്‍ (ഏകദേശം 2.53 ബില്യണ്‍ യുഎസ് ഡോളര്‍) ആയി. കമ്പനിയുടെ സമീപകാല വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ 15% ഇടിവും വില്‍പ്പനയില്‍ 8% കുറവും പാനസോണിക് പ്രതീക്ഷിക്കുന്നു.

കുറഞ്ഞത് 150 ബില്യണ്‍ യെന്‍ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) ആയി ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള പാനസോണിക് വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, സോളാര്‍ പാനലുകള്‍, ഡെലിവറി റോബോട്ടുകള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ, വീടുകള്‍ക്കുള്ള ഇന്ധന സെല്ലുകള്‍, ടെസ്ല കാറുകള്‍ക്കുള്ള ഇവി ബാറ്ററികള്‍ എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്.

X
Top