സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

1 ബില്യൺ ഡോളറിന്റെ വരുമാന ലക്ഷ്യവുമായി പേജ് ഇൻഡസ്ട്രീസ്

മുംബൈ: 2026 സാമ്പത്തിക വർഷത്തോടെ 1 ബില്യൺ ഡോളറിന്റെ വരുമാനം ലക്ഷ്യമിട്ട് അമേരിക്കൻ വസ്ത്ര ബ്രാൻഡായ ജോക്കിയുടെ എക്‌സ്‌ക്ലൂസീവ് ലൈസൻസിയായ പേജ് ഇൻഡസ്‌ട്രീസ്. കൂടാതെ 18 മാസം മുൻപ് പ്രവേശിച്ച ബംഗ്ലാദേശ് വിപണിയിൽ നിന്നുള്ള വിതരണം വർധിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.

യൂറോപ്പിലെ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കുമുള്ള ഏറ്റവും വലിയ വസ്ത്ര വിതരണ വിപണിയാണ് ബംഗ്ലാദേശ്. ഇത് ഗുണനിലവാരത്തിന്റെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നതായും അതിനാൽ ഇവിടത്തെ വിതരണം വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ദീർഘകാല കാഴ്ചപ്പാട് എന്നും പേജ് ഇൻഡസ്ട്രീസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ചന്ദ്രശേഖർ കെ പറഞ്ഞു.

ഒപ്പം കമ്പനി ഒഡീഷയിൽ ഒരു പുതിയ സൗകര്യം സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇത് കമ്പനിയുടെ ഉൽപ്പാദന ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. ഈ യൂണിറ്റ് 2023 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ പ്രവർത്തന ക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ സൗകര്യം നിലവിൽ വരുന്നതോടെ കമ്പനിക്ക് മൊത്തം 32 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടാകും.

2026 സാമ്പത്തിക വർഷത്തോടെ 1 ബില്യൺ ഡോളർ (₹8100 കോടി) വരുമാനമാണ് പേജ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നതെന്ന് സിഎഫ്ഒ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി 1,341.27 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. നിലവിൽ, പേജ് ഇൻഡസ്ട്രീസ് പ്രതിവർഷം 260 ദശലക്ഷം വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നു. കമ്പനിക്ക് ഇന്ത്യയിൽ 14 നിർമ്മാണ യൂണിറ്റുകളുണ്ട്, അതിൽ ഭൂരിഭാഗവും കർണാടകയിലാണ്.

എക്‌സ്‌ക്ലൂസീവ്, മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ പേജ് ഇൻഡസ്ട്രീന് നിലവിൽ ഏകദേശം 120,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.

X
Top