ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

ഓപ്‌ഷന്‍സ്‌ വ്യാപരം ഗണ്യമായി കുറഞ്ഞു

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) വ്യാപാരത്തിന്‌ സെബി ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ നവംബര്‍ അവസാനം പ്രാബല്യത്തില്‍ വന്നതോടെ ഓപ്‌ഷന്‍സ്‌ കരാറുകളിലെ വ്യാപാരം ഗണ്യമായി കുറഞ്ഞു.

കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി ബാങ്ക്‌ സൂചികയിലെ ശരാശരി പ്രതിദിന വിറ്റുവരവ്‌ 33 ശതമാനമാണ്‌ ഇടിഞ്ഞത്‌. ബാങ്കക്‌സിനെയാണ്‌ കൂടുതല്‍ ബാധിച്ചത്‌.

ബാങ്കക്‌സിലെ ശരാശരി പ്രതിദിന വിറ്റുവരവ്‌ 98 ശതമാനം കുറഞ്ഞു. അതേ സമയം നിഫറ്റി, സെന്‍സെക്‌സ്‌ കരാറുകളിലെ വിറ്റുവരവ്‌ യഥാക്രമം 40 ശതമാനവും 14 ശതമാനവും വര്‍ധിച്ചു.

മൊത്തത്തില്‍ എന്‍എസ്‌ഇയുടെ ഓപ്‌ഷന്‍ വ്യാപാരത്തില്‍ നിന്നുള്ള വിറ്റുവരവ്‌ നേരിയ വര്‍ധന കൈവരിച്ചപ്പോള്‍ ബിഎസ്‌ഇയില്‍ ചെറിയ തോതില്‍ കുറഞ്ഞു.

എഫ്‌&ഒ വ്യാപാരം നടന്നുവന്നിരുന്ന നിഫ്‌റ്റി ബാങ്ക്‌ സൂചികയുടെ പ്രതിവാര ഓപ്‌ഷന്‍ കരാറുകള്‍ നിര്‍ത്തലാക്കിയതോടെ ഈ വിഭാഗത്തിലെ വ്യാപാരത്തില്‍ ഗണ്യമായ ഇടിവാണുണ്ടായത്‌. 2016ല്‍ തുടങ്ങിയ നിഫ്‌റ്റി ബാങ്ക്‌ സൂചികയുടെ പ്രതിവാര ഓപ്‌ഷന്‍ കരാറുകള്‍ക്ക്‌ ട്രേഡര്‍മാര്‍ക്കിടയില്‍ ഏറെ പ്രിയമുണ്ടായിരുന്നു.

നവംബര്‍ 20നാണ്‌ ബിഎസ്‌ഇയും എന്‍എസ്‌ഇയും സെന്‍സെക്‌സും നിഫ്‌റ്റിയും ഒഴികെയുള്ള സൂചികകളുടെ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കിയത്‌.

ഒരു എക്‌സ്‌ചേഞ്ചിനു കീഴില്‍ ഒരു സൂചികയുടെ മാത്രം പ്രതിവാര കരാറുകള്‍ മതിയെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഇത്‌.

പ്രതിവാര കരാറുകള്‍ അവസാനിക്കുന്ന ദിവസങ്ങളിലെ അമിതമായ വ്യാപാരം നിയന്ത്രിക്കുന്നതിനാണ്‌ സെബി ഈ ചട്ടം കൊണ്ടുവന്നത്‌.

X
Top