വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഒന്‍പത് ബില്യണ്‍ ഡോളറിലേക്ക്

ബെംഗളൂരു: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല 2029-ല്‍ 9.1 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷ. ഈ കാലയളവില്‍ ഇരട്ടിയിലധികം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടാകുക.

ഓണ്‍ലൈന്‍ ഗെയിമിംഗില്‍ പ്രധാനമായും റിയല്‍ മണി ഗെയിമുകളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് വിന്‍സോ ഗെയിംസും ഐഇഐസിയും ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ട് പറയുന്നു. റിയല്‍ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമാണ് വിന്‍സോ ഗെയിംസ്.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ (ജിഡിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണി വരുമാനം 2024 ല്‍ 3.7 ബില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്ന് പറയുന്നു.

ഇതില്‍ റിയല്‍ മണി ഗെയിമിംഗ് വിഭാഗത്തിന് ഏകദേശം 86 ശതമാനം വിപണി വിഹിതമുണ്ട്. റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിരിക്കുന്ന ഡാറ്റ പ്രകാരം, ഇന്ത്യ 591 ദശലക്ഷം ഗെയിമര്‍മാരുടെ കേന്ദ്രമാണ്. ഈ മേഖലയ്ക്ക് 3 ബില്യണ്‍ യുഎസ് ഡോളര്‍ എഫ്ഡിഐ ലഭിച്ചു, അതില്‍ 85 ശതമാനം എഫ്ഡിഐയും പേ-ടു-പ്ലേ വിഭാഗത്തിലേക്ക് മാറ്റി.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയുടെ വരുമാനത്തിന്റെ 85.7 ശതമാനം സംഭാവന ചെയ്യുന്നത് ആര്‍എംജി (റിയല്‍ മണി ഗെയിമിംഗ്) ആണ്. 2029 ആകുമ്പോഴേക്കും ആര്‍എംജിയുടെ വിഹിതം നിലവിലുള്ള 85.7 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു

ആര്‍എംജി ഇതര വിഹിതം ഇതേ കാലയളവില്‍ 14.3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയരും. ഇന്ത്യയിലെ ഒരേയൊരു പബ്ലിക് ലിസ്റ്റ് ചെയ്ത ഗെയിമിംഗ് കമ്പനിയായ നസാര ആഗോളതലത്തില്‍ ലിസ്റ്റ് ചെയ്ത ഗെയിമിംഗ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന പ്രീമിയം നേടിയിട്ടുണ്ട്.

2034-ല്‍ ഈ മേഖല 60 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി വലുപ്പം കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് രണ്ട് ദശലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യും.

X
Top