രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ഡിജിറ്റല്‍ ഡാറ്റബേസ്: വിശദീകരണവുമായി സെബി

ന്യൂഡല്‍ഹി: പ്രസിദ്ധീകരിക്കാത്ത വില വിവരങ്ങളുടെ(യുപിഎസ്‌ഐ) ഡാറ്റബേസ് സൂക്ഷിക്കാന്‍ ലിസ്റ്റഡ് കമ്പനികളോട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അത്തരം വിവരങ്ങള്‍ പങ്കിടുന്ന വ്യക്തികളുടെ വിശദാംശങ്ങളും സൂക്ഷിക്കണം. തങ്ങളുടെ ചോദ്യോത്തര (എഫ്എക്യു) പക്തിയിലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇക്കാര്യം അറിയിച്ചത്.

ഇടപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുറഞ്ഞത് എട്ട് വര്‍ഷത്തേക്ക് ഡാറ്റാബേസ് സംരക്ഷിക്കേണ്ടതുണ്ട്. പ്രമോട്ടര്‍ ഓഹരികള്‍ സമ്മാനമായി നല്‍കുന്നത് വ്യാപാരമായി കണക്കാക്കുമെന്നും അവ വെളിപ്പെടുത്തല്‍, പ്രീ-ക്ലിയറന്‍സ്, കോണ്‍ട്രാ ട്രേഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും റെഗുലേറ്റര്‍ വ്യക്തമാക്കി.

സമ്മാനം നല്‍കുന്നത് ഓഹരി ഇടപാടായി പരിഗണിക്കുമെന്ന് സെബി പറഞ്ഞു.കമ്പനിയുടെ നിയുക്ത വ്യക്തിയും (ഡിപി) അടുത്ത ബന്ധുക്കളും നടത്തുന്ന ഏതൊരു ഓഹരി ഇടപാടും, നേരത്തെയുള്ള വില്‍പ്പന അല്ലെങ്കില്‍ വാങ്ങല്‍ വ്യാപാരത്തിന്റെ 6 മാസത്തിനുള്ളില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്നാല്‍ അത് ‘കോണ്‍ട്രാ ട്രേഡിന്’ തുല്യമായിരിക്കും. അവകാശ ഇഷ്യൂ, ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (FPO), ഓഫര്‍ ഫോര്‍ സെയില്‍ (OFS), ബോണസ് ഇഷ്യൂ, ഷെയര്‍ സ്പ്ലിറ്റ്, ലയനം, വിഭജനം എന്നിവ വഴി സെക്യൂരിറ്റികള്‍ ഏറ്റെടുക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നത് ‘കോണ്‍ട്രാ-ട്രേഡ്’ നിയന്ത്രണത്തിന് വിധേയമാകില്ല.

X
Top