വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ജിയോ-ബിപിയുമായി സഹകരണം പ്രഖ്യാപിച്ച് ഒമാക്സ് ലിമിറ്റഡ്

മുംബൈ: ഇലക്ട്രിക്കൽ വാഹനങ്ങൾക്കായി ബാറ്ററി ചാർജിംഗ് ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപിയും തമ്മിലുള്ള ഫ്യൂവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമായ (ജെവി) ജിയോ-ബിപിയുമായി സഹകരിച്ചതായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഒമാക്സ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. കരാറിന്റെ ഭാഗമായി, ജിയോ-ബിപി 12 നഗരങ്ങളിലെ വിവിധ ഒമാക്സ് പ്രോപ്പർട്ടികളിൽ ഇവി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ഇത് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ന്യൂ ചണ്ഡീഗഡ്, ലുധിയാന, പട്യാല, അമൃത്സർ, ജയ്പൂർ, സോനിപത്, ബഹദൂർഗഡ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

ആർഐഎല്ലും ബിപിയും സംയുക്തമായി കഴിഞ്ഞ ജൂലൈയിലാണ് റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് (RBML) എന്ന സംയുക്ത സംരംഭം സ്ഥാപിച്ചത്. ഈ സഹകരണത്തിന് കീഴിൽ ജിയോ-ബിപി, ഒമാക്സ് പ്രോപ്പർട്ടികളിൽ ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്കായി 24×7 ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. കൂടാതെ, ഈ സംയുക്ത സംരംഭത്തിന്റെ ഇവി സേവനങ്ങൾ ജിയോ-ബിപി പൾസ്‌ എന്ന ബ്രാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ജിയോ-ബിപി പൾസ്‌ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ തടസ്സമില്ലാതെ ചാർജ് ചെയ്യാനും കഴിയും.

X
Top