ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്

ബാംഗ്ലൂർ: 2024-ഓടെ ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ കമ്പനി അറിയിച്ചു. കൂടാതെ അതിന്റെ ഇലക്ട്രിക് സ്കൂട്ടറിന്റെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള വേരിയന്റും കമ്പനി അവതരിപ്പിച്ചു.

ഓല അതിന്റെ ഇലക്ട്രിക്-കാർ പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ ഇരുചക്രവാഹന ഫാക്ടറിക്ക് അടുത്തായി ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2024- ഓടെ ഫോർ വീലർ ഇവി അവതരിപ്പിക്കാൻ ഒല പദ്ധതിയിടുന്നു, കൂടാതെ നാല് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഒരു ചാർജിന് 500 കിലോമീറ്ററിലധികം റേഞ്ച് നൽകാനും തങ്ങളുടെ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കമ്പനിയുടെ കന്നി കാർ ഒരു പ്രീമിയം ഓഫറായിരിക്കുമെന്നും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയതും സ്‌പോർട്ടി കാറുമായിരിക്കുമെന്ന് ഒല സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഭവിഷ് അഗർവാൾ പറഞ്ഞു. 2026 ഓടെ പ്രതിവർഷം 1 ദശലക്ഷം കാറുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവിലെ ബാറ്ററി സെൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫെസിലിറ്റിയിൽ ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഒല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ തുടങ്ങി ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾ നിർമിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

X
Top