ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

മെല്‍ബണ്‍: ഡിമാന്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. എന്നാല്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത് അധിക ഉയര്‍ച്ച തടയുകയും ചെയ്തു. ബ്രെന്റ് അവധി വില 46 സെന്റ് (0.5%) ഉയര്‍ന്ന് 99.80 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 48 സെന്റ് (0.5%) കൂടി 93 ഡോളറിലുമാണുള്ളത്.

നിരക്ക് വര്‍ദ്ധനയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിട്ടും ഡിമാന്റ് കൂടിയെന്ന് എഎന്‍സെഡ് റിസര്‍ച്ച് നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 3 ശതമാനത്തിന്റെ പ്രതിവാര നേട്ടത്തിനൊരുങ്ങുകയാണ് ഇരു സൂചികകളും. ഏഷ്യാ പസഫിക്, യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ ട്രാഫിക് ലെവലുകള്‍ എല്ലാം ഓഗസ്റ്റ് 24 വരെയുള്ള ആഴ്ചയില്‍ ശക്തമായ പ്രതിവാര വളര്‍ച്ച രേഖപ്പെടുത്തുകയാണ്

ചൈന ഡിമാന്റ് ഉയരുകയും ചെയ്തു, ബൈഡു ഡാറ്റ ചൂണ്ടിക്കാട്ടി. എന്നാല്‍ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗത്തിന് മുന്നോടിയായി വന്ന റിപ്പോര്‍ട്ടുകള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സൂചന നല്‍കുന്നു.

X
Top